LiveTV

Live

Football

ക്രിസ്റ്റ്യാനോ പല്ലുകൊഴിഞ്ഞ സിംഹം, ഡ്രിബിൾ ചെയ്തിട്ട് മൂന്ന് കൊല്ലമായി; രൂക്ഷവിമർശവുമായി കപേലോ

'ക്രിസ്റ്റ്യാനോ ഇല്ലാതെയും അവർ കളി ജയിക്കുന്നുണ്ട്. യുവന്റസ് അദ്ദേഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ടെന്നു തോന്നുന്നു. എന്നാൽ മറ്റു കളിക്കാരുടെ മികവാണ് അവർക്ക് വിജയം സമ്മാനിക്കുന്നത്.'

ക്രിസ്റ്റ്യാനോ പല്ലുകൊഴിഞ്ഞ സിംഹം, ഡ്രിബിൾ ചെയ്തിട്ട് മൂന്ന് കൊല്ലമായി; രൂക്ഷവിമർശവുമായി കപേലോ

യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ രൂക്ഷമായി വിമർശിച്ച് മുൻ ഇറ്റാലിയൻ താരവും പരിശീലകനുമായ ഫാബിയോ കപേലോ. എ.സി മിലാനെതിരായ മത്സരത്തിനിടയിൽ തന്നെ മൈതാനത്തുനിന്ന് പിൻവലിച്ച കോച്ച് മൗറീഷ്യോ സാറിയുടെ നടപടിയിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ കളിപൂർത്തിയാകുന്നതിനു മുമ്പേ സ്റ്റേഡിയം വിട്ടുപോയിരുന്നു. ക്രിസ്റ്റ്യാനോ ചെയ്തത് ശരിയായില്ലെന്നും ജേതാക്കൾക്ക് ചേർന്ന നടപടിയല്ലെന്നും കപേലോ പറഞ്ഞു.

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ
Also Read

ആസിഫ്, സ്വയം നശിപ്പിച്ച വഞ്ചകന്റെ കഥ

'ആ നടപടി എനിക്ക് ഇഷ്ടമായില്ല. അത് ശരിയായില്ല. മൈതാനത്തുനിന്ന് കയറുമ്പോഴും ചാമ്പ്യനെ പോലെയാണ് ക്രിസ്റ്റ്യാനോ പെരുമാറേണ്ടിയിരുന്നത്.' - സ്‌കൈ ഇറ്റാലിയയുമായി സംസാരിക്കവെ കപേലോ പറഞ്ഞു. 1964-1980 കാലഘട്ടത്തിൽ പ്രൊഷണൽ ഫുട്‌ബോളിൽ സജീവമായിരുന്ന കപേലോ പിന്നീട് എ.സി മിലാൻ, യുവന്റസ്, റയൽ മാഡ്രിഡ്, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

'സത്യം എന്താണെന്നുവെച്ചാൽ ക്രിസ്റ്റ്യാനോ ഒരു എതിരാളിയെ ഡ്രിബിൾ ചെയ്ത് കയറിയിട്ട് മൂന്ന് കൊല്ലത്തിലേറെയായി. അദ്ദേഹം എതിരാളിയെ കടന്ന് ഡബിൾ സ്റ്റപ്പെടുത്ത് പോകുന്ന കാത്ത് ഞാൻ ലാലിഗ കമന്ററി ചെയ്യാറുണ്ടായിരുന്നു.'

സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോള്‍ കോച്ച് സാറിയോട് കയര്‍ക്കുന്ന ക്രിസ്റ്റ്യാനോ
സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോള്‍ കോച്ച് സാറിയോട് കയര്‍ക്കുന്ന ക്രിസ്റ്റ്യാനോ

'ക്രിസ്റ്റിയാനോ കരുതുന്നത് അദ്ദേഹം ഒരു സൂപ്പർ ചാമ്പ്യനാണെന്നാണ്. എല്ലാവരേക്കാളും മികച്ചത് താനാണെന്ന് അദ്ദേഹം വിചാരിക്കുന്നു. പക്ഷേ, ഇപ്പോൾ ടീമിൽ ഡിബാലയും ഡഗ്ലസ് കോസ്റ്റയുമുണ്ട്. ഇരുവരും രണ്ട് മികച്ച ഗോളുകൾ നേടി. നല്ല ഫോമിലാവുമ്പോൾ ഡിബാലക്ക് മൈതാനത്ത് വ്യത്യാസമുണ്ടാക്കാൻ കഴിയും, ഡഗ്ലസ് കോസ്റ്റയുടെ സ്ഥിതിയും അതുതന്നെ.'

സത്യം എന്താണെന്നുവെച്ചാൽ ക്രിസ്റ്റ്യാനോ ഒരു എതിരാളിയെ ഡ്രിബിൾ ചെയ്ത് കയറിയിട്ട് മൂന്ന് കൊല്ലത്തിലേറെയായി.
മൌറിഷ്യോ സാറി

'ക്രിസ്റ്റ്യാനോ ഇല്ലാതെയും അവർ കളി ജയിക്കുന്നുണ്ട്. യുവന്റസ് അദ്ദേഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ടെന്നു തോന്നുന്നു. എന്നാൽ മറ്റു കളിക്കാരുടെ മികവാണ് അവർക്ക് വിജയം സമ്മാനിക്കുന്നത്.' കപേലോ പറഞ്ഞു.

ക്രിസ്റ്റ്യാനോയെ മൈതാനത്തുനിന്ന് പിൻവലിക്കാൻ കാണിച്ച ധൈര്യത്തിന് കപേലോ യുവന്റസ് കോച്ച് സാറിയെ പ്രശംസിച്ചു. 'സാറിക്ക് അഭിനന്ദനങ്ങൾ. ടീമിൽ എല്ലാ കളിക്കാർക്കും പ്രാധാന്യമുണ്ടെന്ന തിരിച്ചറിവും വ്യക്തിത്വവുമുണ്ടെങ്കിലേ അത്തരം തീരുമാനങ്ങളെടുക്കാൻ കഴിയൂ. ക്രിസ്റ്റ്യാനോ മികച്ച രീതിയിൽ കളിച്ച കാലമുണ്ടായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. അദ്ദേഹം സ്വയം വീണ്ടെടുക്കണം, പ്രത്യേകിച്ചും ശാരീരികമായി. മുമ്പ് കാലങ്ങളിൽ പ്രകടിപ്പിച്ചിരുന്ന വേഗതയും കരുത്തും ഇപ്പോൾ അദ്ദേഹത്തിനില്ല.' കപേലോ പറയുന്നു.

ക്രിസ്റ്റ്യാനോ പല്ലുകൊഴിഞ്ഞ സിംഹം, ഡ്രിബിൾ ചെയ്തിട്ട് മൂന്ന് കൊല്ലമായി; രൂക്ഷവിമർശവുമായി കപേലോ

മിലാനെതിരായ മത്സരത്തിൽ സ്‌കോർ 0-0 ൽ നിൽക്കവെ 55-ാം മിനുട്ടിലാണ് ക്രിസ്റ്റിയാനോയെ കോച്ച് പിൻവലിച്ചത്. പകരമിറങ്ങിയ ഡിബാല 77-ാം മിനുട്ടിൽ മത്സരത്തിന്റെ വിധിനിർണയിച്ച ഗോൾ കണ്ടെത്തുകയും ചെയ്തു. കോച്ചിന്റെ തീരുമാനത്തിലുള്ള അരിശം പരസ്യമായി പ്രകടിപ്പിച്ചാണ് ക്രിസ്റ്റ്യാനോ മൈതാനം വിട്ടത്. എന്നാൽ, പോർച്ചുഗീസ് താരത്തിന്റെ കാൽമുട്ടിലെ പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്നും അക്കാര്യം പരിഗണിച്ചാണ് സബ്സ്റ്റിറ്റിയൂട്ട് ചെയ്തത് എന്നുമായിരുന്നു മൗറീഷ്യോ സാറിയുടെ വിശദീകരണം.

'കളിക്കാൻ തനിക്ക് ആവുംവിധം ക്രിസ്റ്റിയാനോ ശ്രമിച്ചിരുന്നു. അദ്ദേഹം പൂർണാരോഗ്യവാനല്ലെന്നും പിൻവലിക്കുന്നതാണ് നല്ലതെന്നും മനസ്സിലായതു കൊണ്ടാണ് ഞാനത് ചെയ്തത്. മുഴുസമയവും കളിക്കുന്നതിനു വേണ്ടി ഒട്ടേറെ ത്യാഗം ചെയ്ത ക്രിസ്റ്റ്യാനോയോട് നമ്മൾ നന്ദി പറയണം. പ്രതീക്ഷിക്കാതെ മൈതാനത്തുനിന്ന് കയറേണ്ടിവരുമ്പോൾ കളിക്കാർ ഇത്തരത്തിൽ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്.' - സാറി പറഞ്ഞു.