സ്പാനിഷ് സൂപ്പര്‍ കപ്പ് സൗദിയില്‍ നടത്താന്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കരാര്‍; റയല്‍ ബാഴ്സ വലന്‍സിയ അത്ലറ്റികോ ടീമുകള്‍ ജനുവരിയില്‍ ഏറ്റുമുട്ടും
അടുത്ത മൂന്ന് വര്‍ഷം സൌദിയില്‍ വെച്ച് മത്സരങ്ങള്‍ നടത്താന്‍ പതിനാറ് കോടി റിയാലിനാണ് സ്പെയിന് ഫുട്ബോള്‍ ഫെഡറേഷനുമായി കരാര്‍ ഒപ്പു വെച്ചത്

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോളിന് സൌദി അറേബ്യ ആതിഥ്യം വഹിക്കും. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, വലന്‍സിയ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകള്‍ അണി നിരക്കുന്ന ജനുവരിയിലെ മത്സരത്തിന് ജിദ്ദയാണ് സാക്ഷ്യം വഹിക്കുക. പതിനാറ് കോടി റിയാലിന് സൌദിയുമായി കരാറൊപ്പിട്ടതായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് അറിയിച്ചത്.
സ്പാനിഷ് സൂപ്പര്‍കപ്പിന് ഇനിയുള്ള മൂന്ന് വര്‍ഷം സാക്ഷ്യം വഹിക്കുക സൌദി അറേബ്യയാണ്. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തിന്റെ നറുക്കെടുപ്പിന് ശേഷമാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് തീരുമാനം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച സ്പാനിഷ് സൂപ്പര്‍കപ്പിന്റെ 2019-20 വര്‍ഷത്തെ മത്സരങ്ങള്‍ ജനുവരിയിലാണ്. നറുക്കെടുപ്പ് പ്രകാരം ജനുവരി ഒന്‍പതിന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ വലന്‍സിയ റയല്‍ മാഡ്രിഡിനെ നേരിടും. തൊട്ടടുത്ത ദിവസമായ ജനുവരി ഒന്‍പതിന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡിനേയും നേരിടും.

അറുപത്തി നാലായിരം കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ജിദ്ദ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഫൈനല്‍ മത്സരം ജനുവരി 12-നാണ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലൂടെ 16 കോടി റിയാലാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് സൌദിയില്‍ നിന്നും ലഭിക്കുക.

സ്ത്രീകള്‍ക്ക് സൌജന്യമായി മത്സരം കാണാനുള്ള അവസരവും കരാര്‍ പ്രകാരമുണ്ട്. ഈ മാസം 15ന് റിയാദില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം നടക്കുന്ന ആവേശത്തിനിടെയാണ് പുതിയ കരാര്‍