LiveTV

Live

Football

ചരിത്രത്തിലേക്ക് ‘ഗോ’കുലം; പ്രതീക്ഷയർപ്പിച്ച് കേരളം 

ഷെയ്ഖ് കമാൽ കപ്പ് ഇങ്ങുപോന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുമ്പോൾ കൊച്ചി സ്‌റ്റേഡിയം എന്നപോലെ, ഐലീഗിൽ ഗോകുലം കളിക്കുമ്പോൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയവും നിറഞ്ഞുകവിയും.  

ചരിത്രത്തിലേക്ക് ‘ഗോ’കുലം; പ്രതീക്ഷയർപ്പിച്ച് കേരളം 

ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ലബ്ബ് കപ്പിൽ മിന്നും ഫോമിൽ കളിക്കുന്ന ഗോകുലം കേരള എഫ്.സി ചരിത്രനേട്ടത്തിലേക്ക് ഗോളടിക്കുമെന്നത് കാണാൻ കാത്തിരിക്കുകയാണ് നാടും നഗരവും. ഐലീഗിലെയും ഐ.എസ്.എല്ലിലെയും മുൻനിരക്കാരെ പിറകിലാക്കി ഡ്യൂറൻറ് കപ്പിൽ അത്ഭുതം സൃഷ്ടിച്ച് കപ്പടിച്ച 'മലബാരിയൻസ്' ബംഗ്ലാദേശിലും അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഷെയ്ഖ് കമാൽ കപ്പിലേക്ക് ക്ഷണിക്കപ്പെട്ടതുവഴി എ.എഫ്.സി അംഗീകാരമുള്ള ടൂർണമെൻറിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ക്ലബ്ബായി മാറി ഗോകുലം. ആദ്യമത്സരത്തിൽ ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായ ബശുന്ധര കിംഗ്‌സിനെ തോൽപ്പിച്ചപ്പോൾ അതൊരു ഫ്‌ളൂക്കാണെന്ന് കരുതിയവർ ഏറെയുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പിൽ തോൽവിയറിയാതെ സെമിയിലെത്തിയ ടീം ഇവിടെയും നിർത്തില്ലെന്ന പ്രതീക്ഷയിലാണിപ്പോൾ ആരാധകർ. ഇന്നു വൈകീട്ട് 6.30-നാണ് സെമി കിക്കോഫ്.

ചരിത്രത്തിലേക്ക് ‘ഗോ’കുലം; പ്രതീക്ഷയർപ്പിച്ച് കേരളം 

എ.എഫ്.സി അംഗീകാരമുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ കേരള ടീമാണെങ്കിലും തുടക്കക്കാരുടെ പതർച്ചയൊന്നും ഗോകുലത്തിൻറെ കളിയിൽ കാണാനേ കഴിയില്ല. ഗോളടിയിൽ മികവു കാട്ടുന്ന ഹെൻറി കിസെക്കയാണ് ടീമിന്റെ തുറുപ്പ് ചീട്ട്. ഏറ്റവും അവസാനമായി ഗോകുലം തറ പറ്റിച്ചതാകട്ടെ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ എഫ്.സിയെയും.

ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് ഗോകുലത്തിൻറെ വരവ്. ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലാദേശ് ക്ലബ്ബായ ബഷുന്ധര കിങ്‌സിനെ തകർത്തത് ആധികാരികമായായിരുന്നു; ഒന്നിനെതിരെ മൂന്നു ഗോളിന്. മലേഷ്യൻ കരുത്തരായ ടെറങ്കാനു എഫ്.സിയെ സമനിലയിൽ തളച്ചതോടെ സെമിപ്രതീക്ഷകൾ തളിരിട്ടു. ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സിയെ കീഴടക്കിയതോടെ ആ പ്രതീക്ഷകൾ വെറുതെയല്ലെന്ന് ബോധ്യമായി.

ചരിത്രത്തിലേക്ക് ‘ഗോ’കുലം; പ്രതീക്ഷയർപ്പിച്ച് കേരളം 

പോയിന്റ് ടേബിളിൽ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഗോൾവ്യത്യാസത്തിൽ ടെറങ്കാനു ഗ്രൂപ്പ് ജേതാക്കളായി മുന്നേറി. കൊൽക്കത്തൻ കരുത്തരായ മോഹൻഹഗാൻ ആണ് ടെറങ്കാനു എഫ്.സി യുടെ സെമി എതിരാളികൾ. ഇതേ മോഹൻബഗാനെ വീഴ്ത്തിയാണ് ഗോകുലം എഫ്.സി ഡ്യൂറാൻറ് കപ്പ് നേടിയത്. ഗ്രൂപ്പിൽ ഒന്നാമതെത്തിയിരുന്നെങ്കിൽ സെമിയിലൊരു കിടിലൻ ഇന്ത്യൻ ഡെർബി കാണാമായിരുന്നു.

ബഗാൻ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറിയ ചിറ്റഗോങ് എഫ്.സിയുമായാണ് ഗോകുലത്തിന് ഇന്ന് ഏറ്റുമുട്ടാനുള്ളത്. ടൂർണമെന്റ് സംഘാടകരെന്ന നിലയിലും ആതിഥേയരെന്ന നിലയിലും വ്യക്തമായ മുൻതൂക്കമുണ്ട് അവർക്ക്. പരിചിത കാലാവസ്ഥയും കാണികളുടെ പിന്തുണയും ചിറ്റഗോങിന് ആവോളമുണ്ട്. അതിനാൽ, ഇതുവരെയില്ലാത്ത സമ്മർദത്തിലാണ് ഗോകുലം സെമി കളിക്കുന്നത്. എന്നാൽ ആ സമ്മർദത്തെ വെല്ലുവിളിയായി ഏറ്റെടുക്കാനാണ് ഇഷ്ടമെന്ന് കോച്ച് ഫെർണാണ്ടോ ആൻഡ്രസ് വ്യക്തമാക്കുന്നു.

ചരിത്രത്തിലേക്ക് ‘ഗോ’കുലം; പ്രതീക്ഷയർപ്പിച്ച് കേരളം 
‘’ഞങ്ങൾക്കിത് സന്തോഷത്തിൻറെയും അഭിമാനത്തിൻറെയും നിമിഷമാണ്. ഭാവി സാധ്യതകളെ വിശ്വസിക്കുകയും അത് മുന്നിൽ കണ്ട് മികച്ച കളി കാഴ്ച വെക്കുകയും ചെയ്യുന്നവരാണ് നമ്മുടെ താരങ്ങൾ. പ്രാദേശിക പിന്തുണ ഏറെയുള്ള ടീമാണ് ചിറ്റഗോങ് എഫ്.സി. അതിനാൽ തന്നെ സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷേ സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ കളിക്കുന്നതിനെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഏറ്റവും മികച്ച സ്വഭാവഗുണമുള്ള ടീമാണ് നമ്മുടേത്, അതിനാൽ തന്നെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ നമുക്ക് കഴിയും. ചിറ്റഗോങിനെ സംബദ്ധിച്ച പരിചയസമ്പന്നരായ കളിക്കാരും മികച്ച ചലനാത്മകതയുമുള്ള കളി ശൈലിയുമുള്ളവരാണവർ. ഞങ്ങൾ ഞങ്ങളുടെ ശൈലിയിൽ സത്യസന്ധത പുലർത്തുകയും വിജയിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും 
ഫെർണാണ്ടോ ആൻഡ്രസ്, ഗോകുലം കോച്ച് 
ഫെർണാണ്ടോ ആൻഡ്രസ്, ഗോകുലം കോച്ച് 
ഫെർണാണ്ടോ ആൻഡ്രസ്, ഗോകുലം കോച്ച് 

മികച്ച ഫോമിൽ പ്രീസീസൺ പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് ഐലീഗിൽ ടീമിന്റെ ആത്മവിശ്വാസം കൂട്ടുമെന്ന് ഫെർണാണ്ടോ ആൻഡ്രസിനറിയാം. അതിനാൽ, തന്നെ ചിറ്റഗോങിനെ അവരുടെ മുറ്റത്ത് കീഴടക്കാൻ മലബാരിയൻസ് ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഉപയോഗിക്കും എന്നതുറപ്പ്. ഉബൈദിന്റെ കൈക്കരുത്തും ഹെൻറി കിസേക്കയുടെ ഫിനിഷിംഗും റാഷിദും നതാനിലും മധ്യനിരയിൽ കാഴ്ചവെക്കുന്ന ഭദ്രതയും ചേരുമ്പോൾ ടീം ആതിഥേയർക്കു കട്ടക്കു നിൽക്കുമെന്നാണ് പ്രതീക്ഷ. ഷെയ്ഖ് കമാൽ കപ്പ് ഇങ്ങുപോന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുമ്പോൾ കൊച്ചി സ്‌റ്റേഡിയം എന്നപോലെ, ഐലീഗിൽ ഗോകുലം കളിക്കുമ്പോൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയവും നിറഞ്ഞുകവിയും.