LiveTV

Live

Football

ഐ.എസ്.എല്‍; ഗോവയ്ക്ക് വിജയത്തുടക്കം

ഐ.എസ്.എല്‍ ആറാം സീസണില്‍ ഗോവയ്ക്ക് വിജയത്തുടക്കം. ചെന്നൈയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പിച്ചത്.

ഐ.എസ്.എല്‍; ഗോവയ്ക്ക് വിജയത്തുടക്കം

ഐ.എസ്.എല്‍ ആറാം സീസണില്‍ എഫ്സി ഗോവയ്ക്ക് വിജയത്തുടക്കം. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ഗോവ മൂന്ന് ഗോളിന് ചെന്നൈയെ തകര്‍ത്തു. രണ്ടു തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് ആറാം സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ കാലിടറി.

സ്വന്തം ആദ്യ പകുതിയില്‍ തന്നെ ഗോവ ഒരു ഗോളിനു മുന്നിലെത്തിയിരുന്നു. ഇന്ത്യന്‍ താരം ലെന്‍ ദുംഗലാണ് ഗോവക്ക് വേണ്ടി ആദ്യം സ്കോര്‍ ചെയ്തത്. 62ആം മിനുട്ടില്‍ കോറോയും, 81ആം മിനുട്ടില്‍ പെനയും പട്ടിക പൂര്‍ത്തിയാക്കി.

മൂന്ന് ഗോള്‍ ജയത്തോടെ പോയിന്‍റ് പട്ടികയിലും എഫ്.സി ഗോവ മുന്നിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഹോം മത്സരത്തില്‍ നാളെ മുംബൈ സിറ്റി എഫ്.സിയുമായി ഏറ്റുമുട്ടും.