LiveTV

Live

Football

‘’വിട്ടു നില്‍ക്കാനാകാത്ത വിശ്വാസം’’ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പ്രമോ സോങ് എത്തി

മത്സരം കാണാന്‍ സംശയിച്ചു നില്‍ക്കുന്ന ആരാധകരെ ലക്ഷ്യം വെക്കുന്നതാണ് പ്രമോ വീഡിയോയുടെ ഉള്ളടക്കം

‘’വിട്ടു നില്‍ക്കാനാകാത്ത വിശ്വാസം’’ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പ്രമോ സോങ് എത്തി

ഐ.എസ്.എല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ പത്ത് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഒഫീഷ്യല്‍ പ്രമോ പുറത്തിറങ്ങി. ആരാധകരുടെ ആവേശത്തിലാഴ്ത്തുന്ന ദൃശ്യങ്ങളുമായി ആണ് പ്രമോ പുറത്തിറങ്ങിയത്.

മത്സരം കാണാന്‍ സംശയിച്ചു നില്‍ക്കുന്ന ആരാധകരെ ലക്ഷ്യം വെക്കുന്നതാണ് പ്രമോ വീഡിയോയുടെ ഉള്ളടക്കം.

വിശ്വാസമുള്ളിടത്ത് എല്ലായ്‌പ്പോഴും നിങ്ങളെ വിളിക്കുന്ന ശബ്ദമുണ്ട്! Kerala Blasters, നിങ്ങൾ #HeroISL 2019-20-യ്‌ക്ക്‌ തയ്യാറാണോ? #TrueLove #LetsFootball

Posted by ISL- Indian Super League on Wednesday, October 9, 2019

ബ്ലാസ്റ്റേഴ്സ് താരങ്ങളോടൊപ്പം ആരാധകരും പരിശീലകനും കൂടി പ്രമോ വീഡിയോയിൽ എത്തുന്നുണ്ട്. സന്ദേശ് ജിങ്കൻ, സഹൽ അബ്ദുൽ സമദ്, ടിപി രഹനേഷ്, ബർത്തലോമിയ ഓഗ്ബച്ചെ, കോച്ച് എൽക്കോ ഷറ്റോരിയും തുടങ്ങിയവര്‍ പ്രമോ വീഡിയോയിലുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ കാണാൻ പോകണോ എന്ന് സംശയത്തില്‍ നില്‍ക്കുന്ന ആരാധകനെ ഇവരൊക്കെ മത്സരം കാണാൻ ക്ഷണിക്കുന്നതാണ് പ്രമേയം. ഒരു മിനുട്ട് ദൈര്‍ഘ്യം  ഉള്ള വീഡിയോ സ്റ്റാര്‍ സ്പോര്‍ട്സാണ് പുറത്തിറക്കിയത്.