LiveTV

Live

Football

പി.എസ്.ജിക്ക് ജയത്തോടെ തുടക്കം

ഡി മരിയയുടെ ഇരട്ട ഗോളിന്റെ ബലത്തിലാണ് പി.എസ്.ജി മുന്‍ ചാമ്പ്യന്മാരായ റയലിനെ മുട്ടുകുത്തിച്ചത്. പതിനാലാം മിനിറ്റിലും 33 ാം മിനിറ്റിലുമായിരുന്നു ഡി മരിയ ലക്ഷ്യം കണ്ടത്. 

പി.എസ്.ജിക്ക് ജയത്തോടെ തുടക്കം

ചാന്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പി.എസ്.ജിക്ക് ജയത്തോടെ തുടക്കം. റയല്‍മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ യുവന്റസിനെ അത്‍ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍‌ തളച്ചു. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബയേണും ജയിച്ചു.

ഡി മരിയയുടെ ഇരട്ട ഗോളിന്റെ ബലത്തിലാണ് പി.എസ്.ജി മുന്‍ ചാമ്പ്യന്മാരായ റയലിനെ മുട്ടുകുത്തിച്ചത്. പതിനാലാം മിനിറ്റിലും 33 ാം മിനിറ്റിലുമായിരുന്നു ഡി മരിയ ലക്ഷ്യം കണ്ടത്. തിരിച്ചടിക്കാനുള്ള റയലിന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ അധികസമയത്ത് തോമസ് മ്യൂനിയറിന് വക വീണ്ടും റയലിന് പ്രഹരം.

പി.എസ്.ജിക്ക് ജയത്തോടെ തുടക്കം

ഗ്രൂപ്പ് ഡിയിലെ അത്‍ലറ്റിക്കോ മാഡ്രിഡും യുവന്റസും തമ്മിലുള്ള 2-2ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. റിയാദ് മെഹ്റസ്, ഗുണ്ടോഗന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ ജയിച്ചപ്പോള്‍ ടോട്ടനം - ഒളിംപ്യാക്കോസ് മത്സരം സമനിലയില്‍ പിരിഞ്ഞു.