LiveTV

Live

Football

ഫിഫ പുരസ്‌കാരം, അന്തിമ പട്ടികയായി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും വിര്‍ജിന്‍ വാന്‍ഡികുമാണ് അന്തിമ പട്ടികയിലെത്തിയിരിക്കുന്നത്...

ഫിഫ പുരസ്‌കാരം, അന്തിമ പട്ടികയായി

കഴിഞ്ഞ സീസണിലെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനായുള്ള അന്തിമ പട്ടികയായി. യുവേഫ പുരസ്‌കാര അന്തിമ ലിസ്റ്റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും വിര്‍ജിന്‍ വാന്‍ഡികുമാണ് ഫിഫയുടെ പട്ടികയിലും ഇടം പിടിച്ചിരിക്കുന്നത്. മികച്ച വനിതാ താരങ്ങളുടെ അന്തിമ പട്ടികയില്‍ ലസി ബ്രോണ്‍സ്, അലക്‌സ് മോര്‍ഗന്‍, മെഗന്‍ റപിനോ എന്നിവരാണ് ഇടം പിടിച്ചത്.

പത്തുപേരുടെ ലിസ്റ്റ് ചുരുക്കിയാണ് മൂന്നു പേര്‍ വീതമുള്ള പട്ടികകള്‍ ഫിഫ പുറത്തുവിട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം വിജയികളെ പ്രഖ്യാപിക്കും.

മികച്ച പുരുഷ ടീം പരിശീലകരുടെ അന്തിമ പട്ടികയില്‍ പെപ് ഗ്വാര്‍ഡിയോള, യുര്‍ഗന്‍ ക്ലോപ്, മൗറീഷിയോ പൊചെറ്റിനോ എന്നിവരാണ് ഇടം പിടിച്ചത്. മൂവരും പ്രീമിയര്‍ ലീഗ് ടീമുകളുടെ പരിശീലകരാണ്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസി, യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോ, ഡാനിയല്‍ സോരിയുമാണുള്ളത്. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ പട്ടികയില്‍ അലിസണ്‍, എഡേഴ്‌സന്‍, ആന്ദ്രെ ടെര്‍ സ്റ്റിഗന്‍ എന്നിവര്‍ ഇടം നേടി.