LiveTV

Live

Football

സി.കെ വിനീത് ജംഷഡ്പൂര്‍ എഫ്.സിയില്‍

കഴിഞ്ഞ സീസണിനിടെയാണ് സി.കെ വിനീത് കേരളാ ബ്ലാസ്റ്റേഴസിൽ നിന്നും ചെന്നെെയിനിൽ എത്തിയത്

സി.കെ വിനീത് ജംഷഡ്പൂര്‍ എഫ്.സിയില്‍

മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത് ജംഷഡ്പൂർ എഫ്.സിയിലേക്ക്. ചെന്നെയിൽ എഫ്.സിയിൽ നിന്നുള്ള താരത്തിന്റെ വരവ് ജംഷഡ്പൂർ എഫ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിച്ചത്. ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായാണ് കാണുന്നതെന്ന് വിനീത് പറഞ്ഞു.

കഴിഞ്ഞ സീസണിനിടെയാണ് സി.കെ വിനീത് കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നെെയിനിൽ എത്തിയത്. ഒരു വർഷത്തെ കരാറിലാണ് വിനീത് ജംഷഡ്പൂരിലെത്തിയിരിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഗോൾ സ്കോററാണ് വിനീത്.ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായി കാണുന്നതായി വിനീത് പറഞ്ഞു.

ബംഗളുരു എഫ്.സിക്കായി രണ്ട് ഐ ലീഗ് കിരീടങ്ങളും (2014, 2016) രണ്ട് ഫെഡറേഷൻ കപ്പ് കിരീടങ്ങളും (2015, 2017) ഈ മിഡ്ഫീൽഡർ സ്വന്തമാക്കിയിരുന്നു.