LiveTV

Live

Football

റാഫിക്ക് പിന്നാലെ വിനീതിനെയും കൈവിട്ട് ചെന്നൈയിന്‍

ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ റാഫി, മഞ്ഞപ്പടയ്ക്കൊപ്പം ഈ സീസണുണ്ടാകുമെന്നാണ് സൂചന. 

റാഫിക്ക് പിന്നാലെ വിനീതിനെയും കൈവിട്ട് ചെന്നൈയിന്‍

രണ്ടു വട്ടം ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയില്‍ നിന്ന് വമ്പന്‍ കൊഴിഞ്ഞുപോക്ക്. മുഹമ്മദ് റാഫിക്ക് പിന്നാലെ സി.കെ വിനീതും ക്ലബ്ബ് വിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു സീസണില്‍ ചെന്നൈയിന്റെ ജേഴ്‍സി അണിഞ്ഞ ശേഷമാണ് റാഫി ക്ലബ്ബിനോട് വിട പറഞ്ഞത്. കേരളാ ബ്ലാസ്റ്റേഴ്‍സില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിനൊപ്പം ചേര്‍ന്ന വിനീത് കാലാവധി തീര്‍ന്നമുറയ്ക്കാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ലോണില്‍ വിനീത് ചെന്നൈയിനൊപ്പം എത്തിയത്. ചെന്നൈയിന് വേണ്ടി നാലു ഗോളുകളും വിനീത് നേടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ റാഫി, ഈ സീസണില്‍ മഞ്ഞപ്പടയ്ക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ വിനീത് ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സി താരമായിരുന്ന റാഫി, രണ്ട്, മൂന്ന് സീസണുകളിൽ മഞ്ഞപ്പടയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 2016 ഫൈനലിലേത് ഉൾപ്പെടെ 6 ഗോളുകളും നേടി. പ്രഥമ ഐ.എസ്.എല്ലിൽ എ.ടി.കെ കിരീടം നേടിയപ്പോഴും പിന്നീട് ചെന്നൈയിൽ എഫ്.സി ജേതാക്കളായപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കുവേണ്ടി മൂന്നു മത്സരങ്ങൾക്കായി 7 മിനിറ്റ് മാത്രമാണ് റാഫി കളത്തിലിറങ്ങിയത്. ഇവര്‍ക്ക് പുറമെ ഹാളിചരണ്‍ നര്‍സാറിയേയും ചെന്നൈ കൂടു തുറന്നു വിട്ടിട്ടുണ്ട്.