LiveTV

Live

Football

‘എന്നാലും ഇത് ശരിക്കും കടന്ന കൈയ്യായി പോയി ക്യാപ്റ്റന്‍’

പ്രിമിയര്‍ ലീഗിലെ ഏറ്റവും മികച്ച സെന്‍റര്‍ ബാക്കുകളിലൊരാളായി കരുതപ്പെടുന്ന താരമാണ് ലൊറെന്‍റ് കൊഷെന്‍ലി

‘എന്നാലും ഇത് ശരിക്കും കടന്ന കൈയ്യായി പോയി ക്യാപ്റ്റന്‍’

മുന്‍ ആഴ്സനല്‍ നായകന്‍ ലൊറെന്‍റ് കൊഷെന്‍ലിയുടെ ഫ്രഞ്ച് കൂടുമാറ്റം ആഴ്സനല്‍ ആരാധകരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. ആശങ്കയെക്കാള്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. താരത്തിന്‍റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയാണ് പ്രതിഷേധത്തിന് കാരണമായത്. ആഴ്സനെലിന്‍റെ ജേഴ്സിയണിഞ്ഞ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന കൊഷെന്‍ലി ജേഴ്സിയൂരി ഫ്രഞ്ച് ക്ലബായ ബോർദെയക്സിന്‍റെ ജേഴ്സിയിലേക്ക് മാറുന്നതായാണ് വീഡിയോ. ആഴ്സനലിനെ അതിക്ഷേപിക്കുന്നതിന് തുല്യമായ തരത്തിലുള്ള വീഡിയോയാണ് കൊഷെന്‍ലി ഷെയര്‍ ചെയ്തത് എന്ന പേരിലാണ് പ്രതിഷേധം ശക്തമാകുന്നത്.

ക്ലബിനെ അതിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തെന്ന പേരില്‍ മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരിക്കുന്നു. ഇത്ര വേണ്ടിയിരുന്നില്ല. ഒമ്പത് വര്‍ഷം കളിച്ച ക്ലബിനോട് ഈ രീതിയില്‍ വിടപറഞ്ഞതിനെയോര്‍ത്ത് നിങ്ങള്‍ ലജ്ജിക്കും. മുന്‍ ആഴ്സനല്‍ താരം ഇയാന്‍ റൈറ്റ് കൊഷെന്‍ലിക്ക് ട്ര്വിറ്ററിലൂടെ മറുപടി കൊടുത്തു. അഞ്ച് ദശലക്ഷം യൂറോക്കാണ് ഫ്രഞ്ച് ക്ലബ് കൊഷന്‍ലിയെ ആഴ്സനലില്‍ നിന്നും സ്വന്തമാക്കിയത്. പ്രിമിയര്‍ ലീഗിലെ ഏറ്റവും മികച്ച സെന്‍റര്‍ ബാക്കുകളിലൊരാളായി കരുതപ്പെടുന്ന താരമാണ് ലൊറെന്‍റ് കൊഷെന്‍ലി.