LiveTV

Live

Football

ബാഴ്‌സയിൽ കളിപഠിച്ച ‘ഭാവി മെസ്സി’യെ പി.എസ്.ജി റാഞ്ചി; ക്ഷുഭിതരായി ആരാധകർ  

വികാരഭരിതമായ വാക്കുകളിലാണ് സിമോൺസ് വിടവാങ്ങൽ സന്ദേശം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തത്. 

ബാഴ്‌സയിൽ കളിപഠിച്ച ‘ഭാവി മെസ്സി’യെ പി.എസ്.ജി റാഞ്ചി; ക്ഷുഭിതരായി ആരാധകർ  

പാരിസ്: ലയണൽ മെസ്സിക്കു ശേഷം ബാഴ്‌സലോണയുടെ സൂപ്പർ താരമാകുമെന്ന് പ്രവചിക്കപ്പെട്ട അത്ഭുതബാലൻ ഷാവി സിമോൺ ക്ലബ്ബ് വിട്ടു. ബാഴ്‌സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലെ ഏറ്റവും ശ്രദ്ധേയനായ താരത്തെ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെർമൻ (പി.എസ്.ജി) ആണ് റാഞ്ചിയെടുത്തത്. മധ്യനിരയിൽ അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന 16-കാരനുമായി മൂന്നു വർഷത്തെ കരാറിലാണ് ഫ്രഞ്ച് ചാമ്പ്യന്മാർ ഒപ്പുവെച്ചത്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സിമോൺ ബാഴ്‌സ വിടാനുള്ള തീരുമാനം വെളിപ്പെടുത്തിയത് ബാഴ്‌സ ആരാധകരെ ഞെട്ടിച്ചു.

ബാഴ്‌സയിൽ കളിപഠിച്ച ‘ഭാവി മെസ്സി’യെ പി.എസ്.ജി റാഞ്ചി; ക്ഷുഭിതരായി ആരാധകർ  

ഡച്ച് - സ്പാനിഷ് ഇരട്ട പൗരത്വമുള്ള ഷാവി സിമോൺസ് എട്ടു വയസ്സാകുന്നതിനു മുമ്പ് ബാഴ്‌സ പ്രീ ബെഞ്ചമിൻ (അണ്ടർ 8) ടീമിലാണ് അരങ്ങേറുന്നത്. ഡിഫൻസീവ്, അറ്റാക്കിങ് മിഡ്ഫീൽഡർ റോളുകളിൽ തിളങ്ങിയ താരം ടീമിനെ നയിക്കുന്നതിലും മിടുക്കനായിരുന്നു. അണ്ടർ 19 ടീമിലേക്ക് പ്രമോട്ട് ചെയ്ത് സീസണിൽ ഒരു ലക്ഷം യൂറോ പ്രതിഫലം നൽകാൻ ബാഴ്‌സ തയ്യാറെടുക്കുന്നതിനിടെയാണ് താരം കൂടുമാറിയത്. യൂറോപ്പിലെ പല സൂപ്പർ താരങ്ങളുടെയും ഏജന്റായ മിനോ റയോളയുടെ പ്രേരണയിലാണ് ഷാവി സിമോൺസിന്റെ തീരുമാനം എന്നാണ് സൂചന.

വികാരഭരിതമായ വാക്കുകളിലാണ് സിമോൺസ് വിടവാങ്ങൽ സന്ദേശം ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തത്. 'ബാഴ്‌സലോണയിൽ ഞാൻ എന്റെ ഒരു ഭാഗം ഇട്ടിട്ടു പോവുകയും ബാഴ്‌സലോണയുടെ ഒരുഭാഗം കൂടെ എടുക്കുകയും ചെയ്യുന്നു...' എന്ന തലക്കെട്ടിലാണ് നാല് ഖണ്ഡികകളുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചത്. 16 വയസ്സേ ആയിട്ടുള്ളൂവെങ്കിലും ലക്ഷക്കണക്കിന് ബാഴ്‌സ ആരാധകരുടെ സ്‌നേഹവും പിന്തുണയും നേടാൻ കഴിഞ്ഞുവെന്നും അതാണ് തന്റെ വളർച്ചക്കു കാരണമായതെന്നും സിമോൺസ് കുറിക്കുന്നു. അതേസമയം, 16-കാരന്റെ അപ്രതീക്ഷിത നീക്കം ബാഴ്‌സ ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്.

താരത്തിന്റെ ഫേസ്ബുക്ക് പേജിൽ രേഖപ്പെടുത്തിയ റിയാക്ഷനുകളിൽ സിംഹഭാഗവും ദേഷ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള ആംഗ്രി ഇമോജിയാണ്. പണത്തിനു വേണ്ടിയാണ് സിമോൺസ് കൂടുമാറിയതെന്നും താരം വഞ്ചകനാണെന്നും ആരാധകർ കുറ്റപ്പെടുത്തുന്നുണ്ട്.