LiveTV

Live

Football

ഗോകുലം കോച്ചായി സാന്റിയാഗോ വരേല തിരിച്ചെത്തി 

ബാഴ്‌സലോണ സ്വദേശിയായ വരേല കാറ്റലൻ ക്ലബ്ബായ എഫ്.സി ഗാവയെ പരിശീലിപ്പിച്ചിട്ടുണ്ട് 

ഗോകുലം കോച്ചായി സാന്റിയാഗോ വരേല തിരിച്ചെത്തി 

കോഴിക്കോട്: ഗോകുലം കേരള ഹെഡ് കോച്ചായി ഫെർണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു. ഒരു വർഷം മുമ്പ് ഗോകുലത്തിനൊപ്പം ചെറിയ കാലയളവ് ചെലവിട്ട സ്പാനിഷ് കോച്ച് ഐലീഗ് തുടങ്ങുന്നതിനു മുമ്പേ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാലാണ് നാട്ടിലേക്ക് തിരിച്ചതെന്നും തിരിച്ചെത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാഴ്‌സലോണ സ്വദേശിയായ വരേല കാറ്റലൻ ക്ലബ്ബായ എഫ്.സി ഗാവയെ പരിശീലിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോൾ പരിശീലനത്തെപ്പറ്റി സ്പാനിഷ് ഭാഷയിൽ 'ഫുട്‌ബോൾ ഇന്റലിജന്റെ' എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. ഐലീഗിൽ മുൻനിരയിലെത്തുകയാണ് ലക്ഷ്യമെന്നും ഡ്യൂറന്റ് കപ്പിനു വേണ്ടി നന്നായി ഒരുങ്ങേണ്ടതുണ്ടെന്നും വരേല പറഞ്ഞു.