LiveTV

Live

Football

ഇതെന്ത് റഫറിയിങ്? മെസിയുടെ ആ ചുവപ്പ് കാര്‍ഡിനോടുള്ള പ്രതികരണം ഇങ്ങനെ... 

മത്സരത്തിന്റെ 37ാം മിനുറ്റിലായിരുന്നു സംഭവം. മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.

ഇതെന്ത് റഫറിയിങ്?  മെസിയുടെ ആ ചുവപ്പ് കാര്‍ഡിനോടുള്ള പ്രതികരണം ഇങ്ങനെ... 

2019 കോപ്പ അമേരിക്ക ലയണല്‍ മെസിയെ സംബന്ധിച്ചിടത്തോളം മധുരമുള്ളതല്ല. സെമിയില്‍ ബ്രസീലിനോട് തോറ്റ് അര്‍ജന്റീന ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് മാത്രമല്ല, ഒരു ചുവപ്പ് കാര്‍ഡോടെയാണ് മെസി ടൂര്‍ണമെന്റ് അവസാനിപ്പിച്ചത് തന്നെ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തില്‍ ചിലിയുടെ ഗാരി മെഡലുമായുള്ള 'ഹെഡ്ബട്ടിങി'ന്റെ(തലകൊണ്ടിടിക്കുക) പേരിലായിരുന്നു റഫറി മെസിക്ക് നേരെ ചുവപ്പ് കാര്‍ഡുയര്‍ത്തിയത്.

മത്സരത്തിന്റെ 37ാം മിനുറ്റിലായിരുന്നു സംഭവം. മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. എന്നാല്‍ റഫറിയുടെത് മോശം തീരുമാനം എന്നാണ് കളി കണ്ടവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിരിക്കുന്നത്. ബ്രസീലിനെതിരായ തോല്‍വിക്ക് പിന്നാലെ റഫറിയിങിനെ രൂക്ഷമായി വിമര്‍ശിച്ച് മെസി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റഫിറിയിങിനെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത്.

കോപ്പയില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്; മെസിക്ക് ചുവപ്പ് കാര്‍ഡ്
Also Read

കോപ്പയില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്; മെസിക്ക് ചുവപ്പ് കാര്‍ഡ്