LiveTV

Live

Football

മെസി മടങ്ങിയത് മെഡല്‍ പോലും വാങ്ങാതെ

“ഇവിടെ നടക്കുന്നത് അഴിമതിയാണ്. ഫൈനലില്‍ പെറുവിന് മത്സരിക്കാം പക്ഷേ കാര്യമുണ്ടെന്ന് തോന്നുന്നില്ല”

മെസി മടങ്ങിയത് മെഡല്‍ പോലും വാങ്ങാതെ

കോപ്പ അമേരിക്കയില്‍ സാഹചര്യങ്ങള്‍ മനഃപ്പൂര്‍വം ബ്രസീലിന് അനുകൂലമാക്കുകയായിരുന്നു എന്ന ആരോപണവുമായി ലയണല്‍ മെസി.. ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു മെസിയുടെ പ്രതികരണം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മെഡല്‍ വാങ്ങാനും മെസി എത്തിയില്ല.

ഇവിടെ നടക്കുന്നത് അഴിമതിയാണ്. റഫറിമാര്‍ ഞങ്ങളെ ഫൈനലിലെത്താന്‍ അനുവദിച്ചില്ല. ബ്രസീലിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കാര്യമുണ്ടായില്ല. കാരണം ഈ കോപ്പ ബ്രസീലിനായി എഴുതിയിരിക്കുന്നതാണ്. ഫൈനലില്‍ പെറുവിന് മത്സരിക്കാം പക്ഷേ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മെസി പറഞ്ഞു.

മെസി മടങ്ങിയത് മെഡല്‍ പോലും വാങ്ങാതെ

പതിനാല് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയ ശേഷമുള്ള പ്രതികരണം. റഫറിമാര്‍ക്കെതിരായ ആരോപണണങ്ങള്‍ക്കുള്ള പ്രതികാരമാണ് ഈ ചുവപ്പ് കാര്‍ഡ്. റഫറി മത്സരത്തില്‍ അമിതമായി ഇടപെട്ടു. മഞ്ഞക്കാര്‍ഡില്‍ ഒതുക്കാവുന്ന തെറ്റേയുണ്ടായിരുന്നുള്ളൂവെന്നും മെസി കൂട്ടിച്ചേര്‍ത്തു.

മെസിയുടെ ആരോപണത്തിന് മറുപടിയുമായി സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്തെത്തി. മെസിയുടെ ആരോപണം ടൂര്‍ണമെന്റിനോടും അതില്‍ പങ്കെടുക്കുന്ന താരങ്ങളോടുമുള്ള ബഹുമാനക്കുറവാണ്. ഫുട്‌ബോളില്‍ ജയവും തോല്‍വിയും ഉണ്ടാകും അത് അംഗീകരിക്കണമെന്നും കോനെംബോള്‍ പുറത്തിറക്കിയ കുറപ്പില്‍ പറയുന്നു.