LiveTV

Live

Football

ബ്രസീല്‍ കോപ്പ സെമിയില്‍

പെനാൽറ്റി ഷൂട്ടൗട്ടിന് തുടക്കം കുറിച്ച പരാഗ്വേ ആദ്യത്തെ അവസരം തന്നെ പാഴാക്കി.

ബ്രസീല്‍ കോപ്പ സെമിയില്‍

അവസാന നിമിഷം വരെ ആവേശമുറ്റി നിന്ന ക്വാർട്ടർ ഫെെനൽ മത്സരത്തിൽ, പരാഗ്വെയെ പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക സെമിയിൽ. മുഴുവന്‍ സമയത്തിന് ശേഷം സമനിലയിൽ പിരിഞ്ഞ കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ ജയിച്ചു കയറിയത്. 4-3നാണ് ബ്രസീലിന്റെ ജയം.

മത്സരത്തിന്റെ തുടക്കം മുതൽ പരാഗ്വെ ഗോൾ മുഖത്ത് ആക്രമിച്ച് കളി തുടങ്ങിയിരിന്നു ബ്രസീൽ. എന്നാൽ തുടർച്ചയായി വന്ന അവസരങ്ങൾ പക്ഷെ ഗോളായി മാത്രം മാറിയില്ല. റെഡ് കാർഡ് ലഭിച്ച് ഫാബിയൻ ബാൽബുവേന പുറത്തായതോടെ പത്ത് പേരുമായാണ് പരാഗ്വെ തുടർന്ന് കളത്തിലിറങ്ങിയത്.

പെനാൽറ്റി ഷൂട്ടൗട്ടിന് തുടക്കം കുറിച്ച പരാഗ്വെ ആദ്യത്തെ അവസരം തന്നെ പാഴാക്കി. ഗുസതോവ് ഗോമസ് എടുത്ത കിക്ക് ബ്രസീൽ ഗോളി അല്ലിസൻ തടുത്തിട്ടു. എന്നാൽ ബ്രസീലിന്റെ ഫെർമിനോയും പെനാൽറ്റി പുറത്തേക്ക് അടിച്ചതോടെ പ്രതിരോധത്തിലായ പരാഗ്വെൻ പടക്ക് ആശ്വാസമായി.

എന്നാൽ അത് അധിക നേരം നീണ്ടുനിന്നില്ല. തുടർന്ന് കിക്കെടുത്ത പരാഗ്വേയുടെ ഡെർലിസ് ഗോൺസാൽവസും കൂടി പെനാൽറ്റി പുറത്തേക്കടിക്കുകയും, ജീസസ് അവസാന ലക്ഷ്യം ഗോളാക്കി മാറ്റുകയും ചെയ്തതോടെ, ബ്രസീൽ തങ്ങളുടെ കോപ്പ പ്രതീക്ഷ ബാക്കി നിർത്തുകയായിരുന്നു. ജീസസിന് പുറമെ വില്യാനും മാര്‍ക്കീഞ്ഞോസും കുടീഞ്ഞോയും ബ്രസീലിന് വേണ്ടി വല കുലുക്കി.