LiveTV

Live

Football

നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്

ബാഴ്സയും താരവും തമ്മില്‍ വാക്കാല്‍ ഉറപ്പ് കൈമാറിയെന്നും അഞ്ച് വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റാണ് ചെയ്യാന്‍ പോകുന്നതെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍

നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്

ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്നും ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കറ്റാലന്‍ ന്യൂസ്പേപ്പര്‍ സ്പോര്‍ട്ട് എന്ന മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്സയും താരവും തമ്മില്‍ വാക്കാല്‍ ഉറപ്പ് കൈമാറിയെന്നും അഞ്ച് വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റാണ് ചെയ്യാന്‍ പോകുന്നതെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്

ക്യാമ്പ് നൌയിലേക്ക് തിരിച്ചുവരാന്‍ താരം വളരെയധികം താല്‍പര്യം കാണിച്ചുവെന്നും സംശയം കൂടാതെ തിരിച്ചുവരവിന് സമ്മതിച്ചു എന്നുമാണ് സ്പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കായി എത്ര പണം വേണമെങ്കിലും ബാഴ്സ മുടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ വിലപേശലിന് അദ്ദേഹം നിന്നില്ല. പി.എസ്.ജിയില്‍ ഒരു സീസണില്‍ 36.8 മില്യണ്‍ യൂറോയാണ് നെയ്മറിന് ലഭിക്കുന്നത്. വാര്‍ത്ത പക്ഷെ നെയ്മറോ ബാഴ്സലോണയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.