LiveTV

Live

Football

കിലിയന്‍ എംബപെ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച താരം

സീസണിൽ ഇതിനകം 38 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ ഫ്രഞ്ച് യുവതാരം

 കിലിയന്‍ എംബപെ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച താരം

ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് പി.എസ്.ജി താരം കിലിയൻ എംബപെ. ഫ്രഞ്ച് ലീഗ് കിരീടം പി.എസ്.ജി അനായാസം സ്വന്തമാക്കിയപ്പോള്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം എംബപെ സ്വന്തമാക്കി.

 കിലിയന്‍ എംബപെ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച താരം

കഴിഞ്ഞ വർ‌ഷം ഏറ്റവും മികച്ച യുവതാരമായി തെരെഞ്ഞെടുക്കപ്പെട്ട എംബപെ ഈ സീസണിൽ തുടക്കം മുതൽ തന്നെ മനോഹര പ്രകടനമാണ് പുറത്തെടുത്തത്. സീസണിൽ ഇതിനകം 38 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ ഫ്രഞ്ച് യുവതാരം. ഗോള്‍ഡന്‍ ബൂട്ടിനായി മെസിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് എംബപെ.

എന്നാല്‍ ഇതിനിടയില്‍ അടുത്ത സീസണില്‍ ക്ലബ് വിട്ടേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ‘ഇത് കരിയറിലെ വഴിതിരിവാണ്. കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തേണ്ട സമയമാണ്, അത് പി.എസ്.ജിയിലാവാം ചിലപ്പോള്‍ മറ്റെവിടെങ്കിലുമാവാം’ താരം പറഞ്ഞു.