LiveTV

Live

Football

ഒലിവര്‍ ജിറൂദ് ഇനിയും നീലക്കുപ്പായത്തിലുണ്ടാവും

ഒരു വർഷത്തിനാണ് താരം ചെൽസിയുമായി കരാർ നീട്ടിയിരിക്കുന്നത്

ഒലിവര്‍ ജിറൂദ് ഇനിയും നീലക്കുപ്പായത്തിലുണ്ടാവും

ചെൽസിയുടെ മുൻനിര താരം ഒലിവര്‍ ജിറൂദ് തന്റെ നീലക്കുപ്പായത്തില്‍ തന്നെ ഇനിയും പന്ത് തട്ടും. ഒരു വർഷത്തിനാണ് താരം ചെൽസിയുമായി കരാർ നീട്ടിയിരിക്കുന്നത്. ഇതിനകം നീലപ്പടക്കായി 62 മത്സരങ്ങളിൽ നിന്നും താരം 17 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ 10
ഗോളുകൾ കണ്ടെത്തിയത് ഈ സീസണിലായിരുന്നു.

ഒലിവര്‍ ജിറൂദ് ഇനിയും നീലക്കുപ്പായത്തിലുണ്ടാവും

നീലക്കുപ്പായത്തിൽ തുടർന്നും കളിക്കാനാവുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഏറ്റവും ചുരുങ്ങിയത് ഒരു വർഷമെങ്കിലും തനിക്ക് ഈ കുടുംബത്തിൽ തുടരണമെന്നും താരം ചെൽസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പറഞ്ഞു.

റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് റയല്‍ മാഡ്രിഡില്‍ തന്റെ കരിയർ പുതുക്കിയിരിക്കുകയാണ്. 2023 വരെയാണ് താരം തന്റെ കരിയർ നീട്ടിയിരിക്കുന്നത്. ഈ വെള്ളക്കുപ്പായത്തിൽ ഒട്ടനവധി കിരീടങ്ങൾ സ്വന്തമാക്കാൻ ഇതിനകം ഞങ്ങൾക്കായിട്ടുണ്ട്. തുടരെ മൂന്ന് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ ഞങ്ങൾക്ക് ഈ സീസണിൽ സംഭവിച്ചത് സ്വാഭാവികമാണെന്നും അടുത്ത സീസണിൽ ഞങ്ങൾ തിരിച്ചുവരുമെന്നും താരം പറഞ്ഞു.