LiveTV

Live

Football

എ​ഫ്.​എ ക​പ്പ് സിറ്റിക്ക്; റെക്കോഡ് നേട്ടം

ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ ലീ​ഗ്​ ച​രി​ത്ര​ത്തി​ൽ ഇതാദ്യ‌മായാണ് ഇംഗ്ലണ്ടി​ലെ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളാ​യ പ്രീ​മി​യ​ർ ലീ​ഗ്, എ​ഫ്.​എ ക​പ്പ്, ലീ​ഗ്​ ക​പ്പ്​ എന്നിവ‌യില്‍ ഒരേ ടീം മുത്ത‌മിടുന്ന‌ത് 

എ​ഫ്.​എ ക​പ്പ് സിറ്റിക്ക്; റെക്കോഡ് നേട്ടം

വാറ്റ്ഫോഡിനെ എതിരില്ലാത്ത‌ ആറ് ഗോളുക‌ള്‍ക്ക് തോല്‍പ്പിച്ച് എഫ്.എ ക‌പ്പ് കിരീടം മാഞ്ച‌സ്റ്റ‌ര്‍ സിറ്റി സ്വ‌ന്ത‌മാക്കി. ഇതോടെ ഇംഗ്ലീഷ് ക്ല‌ബ്ബായ‌ മാഞ്ച‌സ്റ്റ‌ര്‍ സിറ്റി എത്തിയിരിക്കുന്ന‌ത് പുതിയ‌ റെക്കോഡ് നേട്ട‌ത്തിലേക്കാണ്. ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് ചരിത്രത്തിൽ ഇതാദ്യ‌മായാണ് ഇംഗ്ലണ്ടിലെ ആഭ്യന്തര മത്സരങ്ങളായ പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവ‌യില്‍ ഒരേ ടീം മുത്ത‌മിടുന്ന‌ത്.

നേരത്തെ എഫ്.എ ക‌പ്പ് ഫൈന‌ലില്‍ ചെല്‍സിക്കെതിരെ ഷൂട്ടൌട്ടിലൂടെ 4-3 എന്ന സ്കോറിനായിരുന്നു സിറ്റിയുടെ കിരീട‌ നേട്ടം. പിന്നാലെ ഇംഗ്ലീഷ് പ്രീമിയ‌ര്‍ ലീഗ് കിരീട‌വും പെപ് ഗ്വാർഡിയോളയുടെ സംഘ‍ം സ്വ‌ന്ത‌മാക്കി. ഇന്ന് സ‌മാപിച്ച‌ എഫ്.എ ക‌പ്പ് ഫൈന‌ലില്‍ ആധികാരിക‌ വിജ‌യം നേടിയ‌തോടെ ഇംഗ്ലീഷ് ഫുട്ബോളിലെ അധികായ‌ന്മാരായിരിക്കുക‌യാണ് നീല‌പ്പ‌ട‌.

എ​ഫ്.​എ ക​പ്പ് സിറ്റിക്ക്; റെക്കോഡ് നേട്ടം

ഇന്നത്തെ ക‌ളിയിലുട‌നീളം മാഞ്ച‌സ്റ്റ‌ര്‍ സിറ്റിയുടെ ആധിപ‌ത്യ‌മായിരുന്നു. ഇരുപ‌ത്തി ആറാം മിനുട്ടില്‍ ബോക്സിന‌ക‌ത്ത് വെച്ച് ഡേവിഡ് സില്‍വ‌ തൊടുത്ത‌ ഇട‌ങ്കാല‌ന്‍ ഷോട്ട് വാറ്റ്ഫോഡ് ഡിഫ‌ന്‍റ‌ര്‍ ഫെര്‍മീന‌യ‌ത്തെയും ഗോളി ഗോമ‌സിനെയും ക‌ട‌ന്ന് ആദ്യ‌മായി വ‌ല‌യില്‍ മുത്തി. എതിര്‍ടീമിന്‍റെ ഡിഫ‌ന്‍സിലെ വീഴ്ച‌ മുത‌ലെടുത്ത് മുന്നേറിയ‌ സിറ്റിക്ക് ര‌ണ്ടാം ഗോളിനും പ്ര‌യാസ‌മുണ്ടായില്ല‌. ഗ‌ബ്രിയേല്‍ ജീസ‌സ് കൊടുത്ത‌ പ‌ന്ത് ഗോളാക്കേണ്ട‌ പ‌ണിയേ ഡേ ബ്രൌണിന് ഉണ്ടായുള്ളൂ.

എ​ഫ്.​എ ക​പ്പ് സിറ്റിക്ക്; റെക്കോഡ് നേട്ടം

അറുപ‌ത്തി എട്ടാം മിനുട്ടിലായിരുന്നു ബ്ര‌സീലിയ‌ന്‍ താര‍ം ഗ‌ബ്രിയേല്‍ ജീസ‌സിന് അദ്ദേഹം അര്‍ഹിച്ച‌ ഗോള്‍ നേടാനായ‌ത്. 28', 81', 87' മിനുട്ടുക‌ളിലായി ഇംഗ്ല‌ണ്ട് താരം റ‌ഹീം സ്റ്റെര്‍ലിങ് നേടിയ‌ ഗോളുക‌ളോടെ എഫ്.എ ക‌പ്പ് ഫൈന‌ലിലെ ഏറ്റ‌വു‍ം ഉയ‌ര്‍ന്ന‌ സ്കോര്‍ നേട്ട‌വും സിറ്റിയുടെ പേരിലായി.