LiveTV

Live

Football

കോടി കച്ചവടങ്ങൾക്കൊരുങ്ങി യൂറോപ്യൻ ക്ലബ്ബുകൾ  

മുൻനിര താരങ്ങളെ ക്ലബ്ബുകളിൽലെത്തിക്കാൻ കോടികളെറിഞ്ഞ് വലവിരിച്ചിരിക്കുകയാണ് ക്ലബ്ബുടമകൾ 

കോടി കച്ചവടങ്ങൾക്കൊരുങ്ങി യൂറോപ്യൻ ക്ലബ്ബുകൾ  

2018-19 സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ വിപണി സജീവമാക്കി ക്ലബ്ബുടമകൾ. സിനദിൻ സിദാന്റെ നേതൃത്വത്തിൽ നക്ഷത്രങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി റയൽ മാഡ്രിഡിൽ വീണ്ടും ഗലക്റ്റികോ യുഗം ആവർത്തിക്കാൻ ഒരുങ്ങിയതാണ് ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്നത്. ക്ലബ്ബ് കഴിഞ്ഞ അ‍‍ഞ്ചു വർഷം കൊണ്ട് ചിലവഴിച്ച തുകയെറിഞ്ഞാണ് ലോകത്തിനെ അമ്പരപ്പിക്കുന്ന താരകൈമാറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്. ചെൽസിയുമായുള്ള കരാർ അവസാനിച്ച ഏഡൻ ഹസാർഡിന് വേണ്ടിയുള്ള ക്ലബ്ബുകളുടെ മത്സരമാണ് ഏറ്റവും മൂർച്ചയേറിയത്.

നിലവിൽ 130 മില്ല്യൺ യൂറോ വിപണി മൂല്യമുള്ള ഹസാർഡുമായി റയൽ മാഡ്രിഡ് 800 കോടിക്ക് കരാർ ഉറപ്പിച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എന്നാൽ രണ്ട് ക്ലബ്ബുകളിൽ നിന്നോ താരത്തിൽ നിന്നോ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷമെ സ്ഥിരീകരണം ഉണ്ടാകൂ എന്ന സൂചനകളാണ് പുറത്തുവരുന്നത്. 2012 മുതൽ ചെൽസിക്ക് വേണ്ടി കളിക്കുന്ന ഹസാർഡിന് വേണ്ടി ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയും ശക്തമായിതന്നെ രംഗത്തുണ്ട്.

കോടി കച്ചവടങ്ങൾക്കൊരുങ്ങി യൂറോപ്യൻ ക്ലബ്ബുകൾ  

മാ‍ഞ്ചസ്റ്റർ യുനൈറ്റഡിന്റെ തുറുപ്പു ചീട്ടായ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയാണ് റയൽ കണ്ണ് വെച്ച മറ്റൊരു താരം. പ്രതി വർഷം 135 കോടി ശമ്പളം വാങ്ങുന്ന പോഗ്ബ യുനൈറ്റഡിന്റെ ഏറ്റവും വിലയേറിയ താരമാണ്. താരത്തിന് വേണ്ടി റയൽ റെക്കോഡ് തുക എറിയുമെന്നാണ് കരുതുന്നത്. ഇതിനിടയിൽ പോർട്ടോയുടെ ബ്രസീലിയൻ പ്രതിരോധ താരം എഡർ മിലിറ്റോയുമായി റയൽ ഇതിനകം കരാർ ഒപ്പുവെച്ചുകഴിഞ്ഞു. 366 കോടിക്കാണ് കരാർ.

കോടി കച്ചവടങ്ങൾക്കൊരുങ്ങി യൂറോപ്യൻ ക്ലബ്ബുകൾ  

ടോട്ടൻഹാമിന്റെ ഡാനിഷ് പ്ലേമേക്കർ ക്രിസറ്റ്യൻ എറിക്സൺ, ലിയോണിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ ടാൻഗ്വെ ന്റോബെലെ, ഫാങ്ക്ഫർട്ടിന്റെ സെർബിയൻ താരം ലൂക്കാ ജോവിച്ച് എന്നിവരാണ് റയൽ വല വിരിച്ചിട്ടുള്ള മറ്റു താരങ്ങൾ. ഗാരത് ബെയ്ൽ, റോഡ്രിഗസ്സ്, കൊവാസിച്ച് തുടങ്ങിയ താരങ്ങളെ വിറ്റഴിച്ചാകും റയൽ പുതിയ താരങ്ങളെ വാങ്ങുവാനുള്ള തുക കണ്ടെത്തുക.

കോടി കച്ചവടങ്ങൾക്കൊരുങ്ങി യൂറോപ്യൻ ക്ലബ്ബുകൾ  

സമ്മർ ട്രാൻസ്ഫറിംഗ് വിന്റോയിലൂടെ അടിമുടി മാറാൻ പോകുന്ന ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സീസൺ അവസാനിക്കുമ്പോൾ പ്രീമിയർ ലീഗിലെ അവസാന അഞ്ചു മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗ് കോളിഫിക്കേഷൻ നഷ്ടപെടുകയും ചാമ്പ്യൻസ് ലീഗിൽ ബാഴ്സയോട് ഇരുപാദങ്ങളിലുമായി പരാജയപ്പെട്ട് പുറത്താവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒലെ ഗണ്ണറുടെ നേതൃത്വത്തിൽ ടിം ഉടച്ചുവാർക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നത്.

ക്ലബ്ബിന്റെ സൂപ്പർ താരമായ പോഗ്ബ റയലിലേക്ക് ചേക്കേറുമ്പോൾ റയലിന്റെ മുന്നേറ്റ താരങ്ങളായ ബെയ്ലിനെയും റോഡ്റിഗസിനേയും ഒപ്പം ഗോൾ കീപ്പർ കെയ്ലർ നവാസിനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്

കോടി കച്ചവടങ്ങൾക്കൊരുങ്ങി യൂറോപ്യൻ ക്ലബ്ബുകൾ  

യുവന്റെസിന്റെ അർജെന്റീനിയൻ താരം പൌളോ ഡിബാലയാണ് യുണൈറ്റഡിന്റെ റഡാർ പരിധിയിലുള്ള മറ്റൊരു താരം. ഇതിനായി ചിലിയൻ സ്ട്രൈക്കർ അലക്സിസ് സാഞ്ചസിനെ വിൽക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. ടീമിന്റെ ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാക്കു ഗോൾ കീപ്പർ ഡേവിഡ് ഡെഗെ എന്നിവർ പി.എസ്.ജി യിലേക്ക് ചേക്കേറുമെന്നും പറയുന്നു. ടീമിന്റെ യുവ ഇംഗ്ലീഷ് സ്ട്രൈക്കർ റാഷ്ഫോർഡ് ബാഴ്സയിലേക്ക് പോകാനും സാധ്യതയുണ്ട്. എന്തുതന്നെ ആയാലും വരാനിരിക്കുന്ന സീസണിൽ യുണൈറ്റഡ് അടിമുടി മാറുമെന്നുറപ്പായി.

കോടി കച്ചവടങ്ങൾക്കൊരുങ്ങി യൂറോപ്യൻ ക്ലബ്ബുകൾ  

ബാഴ്സയുടെ ബ്രസീലിയന്‍ താരം കുടീന്ന്യോ ചെല്‍സിയിലേക്ക് കൂടുമാ റുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഹസാര്‍ഡും ജിറോഡും ടീമില്‍ നിന്ന് പോകുന്ന സാഹചര്യത്തിലാണ് ടീം കുടീന്ന്യോക്ക് വേണ്ടി കരുക്കള്‍ നീക്കുന്നത്. ഏതായാലും ട്രാന്‍സ്ഫര്‍ വിപണിക്ക് ചൂട് പിടിച്ചതോടെ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ടീം മാനേജ്മെന്‍റുകള്‍.