LiveTV

Live

Football

ബാഴ്സ അടപടലം മാറ്റിപണിയുന്നു?

ബാഴ്സ അടപടലം മാറ്റിപണിയുന്നു?

ഏറ്റവും മോശം പ്രകടനത്തിനൊടുവിൽ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരിക്കുന്നു. ബാഴ്സയുടെ പുറത്താകലിന് ശേഷം പലതരത്തിലുള്ള വിമർശനങ്ങളാണ് ക്ലബ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബാഴ്സലോണക്ക് തന്ത്രങ്ങളൊന്നുമില്ലെന്നും മെസി മാജിക്കിലാണ് ജയിച്ചുകയറുന്നതെന്നായിരുന്നു വലിയ വിമർശനം. ബാഴ്സലോണയുടെ താരങ്ങള്‍ ‘കുപ്പികളാണ്’ എന്നാണ് വ്യാപകമായി ട്വിറ്റിറിൽ ട്രോൾചെയ്യപ്പെട്ടത്.

എന്നാൽ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ബാഴ്സയുടെ ബോർഡ് അംഗങ്ങളും ഫുട്ബോൾ നിരീക്ഷകരും ബാഴ്സയുടെ ഈ അവസ്ഥ പഠിച്ചുകൊണ്ടിരുക്കുകയാണെന്നും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് പുതിയ വാർത്തകൾ. എന്നാൽ പെട്ടെന്നൊരു തീരുമാനം ഉണ്ടാവില്ല. മെയ് 25ന് നടക്കാനിരിക്കുന്ന കോപ്പ ഡെൽറെ ഫൈനലിന് ശേഷമായിരിക്കും പ്രധാന തീരുമാനങ്ങൾ എടുക്കുകയുളളൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ.

ഏണസ്റ്റോ വാല്‍വെര്‍ദെ പുറത്തേക്ക്?

ബാഴ്സ അടപടലം മാറ്റിപണിയുന്നു?

ഇതുവരെ ബാഴ്സലോണ വാല്‍വെര്‍ദെയുടെ വിഷയത്തിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് സപാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും മാനേജ്മെന്‍റിനിടയിലും ആരാധകര്‍ക്കിടയിലും വാല്‍വെര്‍ദെയുടെ പ്രകടനത്തില്‍ ആശങ്കയുണ്ട്.

വീണ്ടും ഗ്രീസ്മാനെ നോട്ടമിട്ട് ബാഴ്സ

ബാഴ്സ അടപടലം മാറ്റിപണിയുന്നു?

ആൻഫീൽഡിലെ തോൽവിക്ക് ശേഷം ബാഴ്സ പുതിയ താരങ്ങളെ നോട്ടമിടുകയാണ്. മികച്ച കഴിവുകളുള്ള യുവതാരങ്ങളെയാണ് ക്ലബ് നോട്ടമിടുന്നത്. അയാക്സിന്‍റെ ഫ്രാങ്ക് ഡിയോങ്കിനെ ഇതിനകം ബാഴ്സ നൂകാംപിലേക്ക് എത്തിച്ചിരിക്കുകയാണ് കൂടെ അയാക്സിന്‍റെ ക്യാപറ്റനും പ്രതിരോധ താരവുമായ ഡി ലൈറ്റിനെയും ക്ലബിലെത്തിക്കാനുള്ള നീക്കത്തിലാണ് ബാഴ്സ. എന്നാൽ ഇതിനോടൊപ്പം മുഴങ്ങികേൾക്കുന്ന മറ്റൊരു പേര് ആന്റോണി ഗ്രീസ്മാനാണ്. കഴിഞ്ഞ സീസണിലും ബാഴ്സ ഗ്രീസിമാനെ നോട്ടമിട്ടിരുന്നു.

റാക്കിറ്റിച്ച് പുറത്തേക്കോ?

ബാഴ്സ അടപടലം മാറ്റിപണിയുന്നു?

റാക്കിറ്റിച്ചും സാമുവൽ ഉംറ്റിറ്റി ഈ സീസണോടുകൂടി ബാഴ്സ വിടാനൊരുങ്ങുന്നു. റാക്കിറ്റിച്ചിനെ ഇന്റർ മിലാനും ഉംറ്റിറ്റിയെ ആഴ്സണലും ഇതിനകം നോട്ടമിട്ടിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

കൗട്ടീഞ്ഞോ എവിടേക്ക്?

ഈ സീസണിലുടനീളം മോശം പ്രകടനം കാഴ്ച്ചവെച്ച കൗട്ടീഞ്ഞോയെ വിൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബാഴ്സലോണ. ഒന്നൊര വർഷം മുമ്പ് 120 മില്യൺ യൂറോക്കാണ് ബ്രസീലിയൻ താരം നൂ കാംപിലേക്ക് വരുന്നത്. എന്നാൽ എത്തിയ അന്ന് മുതൽ കൂട്ടീഞ്ഞോ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ബാഴ്സലോണക്ക് ചേർന്ന കളിയല്ല താരം പുറത്തെടുക്കുന്നതെന്ന വിമർശനം തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു.

ബാഴ്സ അടപടലം മാറ്റിപണിയുന്നു?

നിര്‍ണായക ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലും ഏറ്റവും മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. എന്തായാലും ഈ സീസണോടുകൂടി താരം നൂകാംപ് വിടും എന്ന് തന്നെയാണ് പുറത്തുവരുന്ന വാർത്ത.