LiveTV

Live

Football

പ്രീമിയര്‍ ലീഗ്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി ചെല്‍സി, യുണൈറ്റഡ് പുറത്ത് 

നിലവില്‍ 37 മത്സരങ്ങളിൽ‌ നിന്നും 71 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ചെൽസി

പ്രീമിയര്‍ ലീഗ്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി ചെല്‍സി, യുണൈറ്റഡ് പുറത്ത് 

പ്രീമിയര്‍ ലീഗില്‍ വാഡ്ഫോർഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരിക്കുകയാണ് ചെൽസി. മൂന്നാം സ്ഥാനത്തായിരുന്ന ടോട്ടനത്തിന്റെ തുടരെയുള്ള പരാജയങ്ങൾ ടോട്ടനത്തെ നാലാം സ്ഥാനത്തേക്ക് പിൻതള്ളി. എന്നാൽ വാഡ്ഫോഡിനെതിരെയുള്ള ചെൽസിയുടെ മിന്നും ജയത്തോടെ നീലപ്പട മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരിക്കുകയാണ്. റോബന്‍ ലോഫ്റ്റസ് ചീക്ക്, ഡേവിഡ് ലൂയിസ്, ഗോന്‍സാലോ ഹിഗ്വയിന്‍ എന്നിവരാണ് നീലപ്പടക്കായി വലകുലുക്കിയത്. നിലവില്‍ 37 മത്സരങ്ങളിൽ‌ നിന്നും 71 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ചെൽസി. 70 പോയന്റുമായി നാലാം സ്ഥാനത്തേക്ക് ടോട്ടനം പിന്‍തള്ളപ്പെട്ടു. ബ്രയിന്റണുമായി സമനിലയില്‍ തളക്കപ്പെട്ടതോടെ ആഴ്സണല്‍ അഞ്ചാം സ്ഥാനത്ത് കുരുങ്ങി.

പ്രീമിയര്‍ ലീഗ്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി ചെല്‍സി, യുണൈറ്റഡ് പുറത്ത് 

യുണൈറ്റഡ് ഹഡേഴ്സ്ഫീൾഡിനെതിരെ സമനിലയായതോടെ 66 പോയന്റുമായി ആറാം സ്ഥാനത്താണ്. ആദ്യനാലിൽ ഉൾപ്പെടാനുള്ള ചുവന്ന ചെകുത്താന്മാരുടെ എല്ലാ സാധ്യതയും ഇതോടെ അസ്തമിച്ചിരിക്കുകയാണ്.‌

ലീഗ് കിരീടത്തിനായി സിറ്റിയും ലിവർപൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 37 മത്സരത്തിൽ നിന്നും 94 പോയന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. എന്നാൽ 36 മത്സരത്തിൽ നിന്നും 92 പോയന്റുമായി തൊട്ടുപിറകിൽ സിറ്റിയുമുണ്ട്. സിറ്റിയുടെ മത്സരം ഇന്ന് രാത്രി 12:30ന് ലിസ്റ്റർ സിറ്റിയുമായാണ്.