LiveTV

Live

Football

ഫ്രാങ്ക് റിബറി ബയേണ്‍ വിടുന്നു

12 വർഷത്തിനിടയില്‍ എട്ട് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട് താരം.

ഫ്രാങ്ക് റിബറി ബയേണ്‍ വിടുന്നു

ബയേണിന്റെ ഫ്രാൻസ് താരം ഫ്രാങ്ക് റിബറി ഒരു പതിറ്റാണ്ടിലധികമായി കളിച്ചിരുന്ന ബയേണ്‍ ക്ലബില്‍ നിന്നും വിടപറയുകയാണ്. 12 വർഷത്തെ ബയേണ്‍ കരിയറാണ് താരം ഈ സീസണോടെ അവസാനിപ്പിക്കുന്നത്. അടുത്ത വർഷം റിബറിക്കും റോബണിനുമായി ഫേർവൽ മാച്ച് സംഘടിപ്പിക്കുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ‍

ഫ്രാങ്ക് റിബറി ബയേണ്‍ വിടുന്നു

ക്ലബ് വിടുന്നതില്‍ അതിയായ വിഷമം ഉണ്ടെന്നും ഈ കാലത്തിനിടക്ക് ഒരുമിച്ച് ഞങ്ങൾ നേടിയതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്നും താരം പറഞ്ഞു. ‘ബയേണിൽ വന്നതോടെ എന്റെ സ്വപ്നങ്ങലെല്ലാം പൂവണിയുകയായിരുന്നു’ റിബറി കൂട്ടിചേര്‍ത്തു. തന്റെ 12 വർഷത്തിനിടയില്‍ എട്ട് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട് താരം.

റിബറിയും റോബനും ക്ലബിന്റെ പ്രധാന താരങ്ങളായിരുന്നു. അവർ കഴിഞ്ഞ കാലത്തെ ക്ലബിന്റെ മികച്ച മുന്നേറ്റങ്ങളില്‍ വലിയ പങ്കുവഹിച്ചവരാണ്. അടുത്ത വര്‍ഷം അവരുടെ ഫേര്‍വല്‍ മാച്ച് സംഘടിപ്പിക്കുമെന്നും ക്ലബ് വെബ്സൈറ്റില്‍ ഔദ്യോഗികമായി അറിയിച്ചു.