LiveTV

Live

Football

ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ ‘വലിയ വില’ നല്‍കേണ്ടി വരും 

ഫ്രഞ്ച് കപ്പ് തോല്‍വിക്ക് ശേഷം ആരാധകന്‍റെ മുഖത്തടിച്ച പി.എസ്.ജി സൂപ്പര്‍ താരം നെയ്മര്‍ വിലക്കുള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നേക്കും 

ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ ‘വലിയ വില’ നല്‍കേണ്ടി വരും 

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് കപ്പിലെ തോല്‍വി കൂടിയായപ്പോള്‍ അത് പി.എസ്.ജിക്ക് ഇരട്ടപ്രഹരമായി. ഇതിനെല്ലാം പുറമേ എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച സൂപ്പര്‍ താരം നെയ്മറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ വിവാദ നായകനായിരിക്കുന്നത്.

ഫ്രഞ്ച് കപ്പ് ‍ഫൈനലിലെ തോല്‍വിക്ക്ശേഷം പി.എസ്.ജി താരങ്ങള്‍ റണ്ണേഴ്സ് അപ്പ് മെഡല്‍ വാങ്ങാന്‍ പോകുമ്പോള്‍ നെയ്മര്‍ റെന്നെസ് ആരാധകന്റെ മുഖത്തിടിച്ചത്. താരങ്ങളെ പേരെടുത്ത് ആക്ഷേപിച്ചു എന്ന് പറഞ്ഞാണ് മുന്‍ ബാഴ്സ താരം കാണിയായ എഡ്വേഡ് എന്ന ആരാധകനെ ആക്രമിച്ചത്. ’നെയ്മര്‍ പോയി കളി പഠിച്ചു വരൂ ‘ എന്ന കമന്റാണ് നെയ്മറെ ചൊടിപ്പിച്ചത്.

ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ ‘വലിയ വില’ നല്‍കേണ്ടി വരും 

ഈ പ്രവൃത്തി വളരെ ഗുരുതരവും ഒരു കളിക്കാരന് ഒരിക്കലും ചേരാത്തതുമാണെന്നാണ് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത്. ഫ്രഞ്ച് മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് എട്ട് കളികള്‍ വരെ താരത്തെ വിലക്കാന്‍ പ്രാപ്തമായ കുറ്റമാണ് നെയ്മര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം ഫ്രഞ്ച് ഫുട്ബോള്‍ കമ്മീഷനാണ് എടുക്കുക.

പി.എസ്.ജി പരിശീലകനായ തോമസ് ടച്ചലും ബ്രസീല്‍ താരത്തിനെതിരായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒരിക്കലും ശരിയായ കാര്യമല്ല ഇങ്ങനെയൊന്നും സംഭവിക്കാനേ പാടില്ലെന്നുമാണ് ടച്ചല്‍ പ്രതികരിച്ചത്. ഇതോടെ താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.

മുന്‍പും നെയ്മര്‍ക്ക് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പി.എസ്.ജി പുറത്തായ മത്സരത്തില്‍ റഫറിയോട് മോശമായി പെരുമാറിയതിന് മൂന്ന് യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് മുന്‍ ബാഴ്സ താരത്തെ വിലക്കിയിരുന്നു. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയാല്‍ അത് വരുന്ന സീസണില്‍ നെയ്മറിനും ടീമിനും അത് വന്‍ തിരിച്ചടിയാകും.