ചാമ്പ്യന്‍സ് ലീഗ് സെമി; കണക്കുകള്‍ ഇങ്ങനെ
ടോട്ടനം അയാക്സിനെയും ബാഴ്സലോണ ലിവര്‍പൂളിനെയും നേരിടും.

നാടകീയതകള്‍ക്കും അട്ടിമറികള്‍ക്കും തിരിച്ചുവരവുകള്‍ക്കും സാക്ഷ്യം വഹിച്ച ചാമ്പ്യന്‍സ് ലീഗില്‍ ഇനി അവസാന നാലിന്റെ തീപ്പാറും പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. സെമി ഫൈനലില്‍ ടോട്ടനം അയാക്സിനെയും ബാഴ്സലോണ ലിവര്‍പൂളിനെയും നേരിടും.
അയാക്സ് (നെതർലന്റ്സ്)
- അയാക്സ് ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും ആറ് സമനിലയും ഒരു തോൽവിയും ഏറ്റുവാങ്ങിയാണ് സെമിയിലേക്ക് എത്തിയത്.
- ആറ് ഗോൾ സ്വന്തമാക്കിയ ടാടിക്കാണ് ടോപ്പ് സ്കോറർ.

- അവസാനമായി സെമിഫൈനലിലെത്തിയത് 1996-97 സീസണിലായിരുന്നു. അന്ന് യുവന്റസുമായി പരാജയപ്പെട്ടിരുന്നു.
- നാല് തവണ യൂറോപ്പ്യൻ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്.
ബാഴ്സലോണ (സ്പെയിൻ)
- ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും മൂന്ന് സമനിലയുമായാണ് ബാഴ്സ സെമിയിലേക്ക് വരുന്നത്.
- 10 ഗോളുമായി ലയണൽ മെസിയാണ് ടോപ്പ് സ്കോറർ.

- അവസാന സെമി ബയേണിനെതിരെയായിരുന്നു 5-3ന് അന്ന് ജയിക്കുകയും ചെയ്തു.
- അഞ്ച് തവണ ബാഴ്സലോണ യൂറോപ്യൻ ചാമ്പ്യന്മാരായിട്ടുണ്ട്.
ലിവർപൂൾ (ഇംഗ്ലീഷ്)
- ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയും മൂന്ന് തോൽവിയും ഏറ്റുവാങ്ങിയാണ് ലിവർപൂൾ സെമിയിലേക്ക് എത്തുന്നത്.
- നാല് ഗോളുകളുമായി റോബേർട്ടോ ഫെർമീന്യോ, സാദിയോമാനേ, മൂഹമ്മദ് സലാഹ് എന്നിവരാണ് ടോപ്പ് സ്കോറര്‍

- അവസാനമായി സെമിയിൽ കടന്നത് കഴിഞ്ഞ വർഷമായിരുന്നു. റോമക്കെതിരെ അന്ന് ജയിക്കുകയും ചെയ്തിരുന്നു.
- അഞ്ച് തവണ യൂറോപ്പ്യൻ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
ടോട്ടനം (ഇംഗ്ലീഷ്)
- ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയും മൂന്ന് പരാജയവുമായാണ് ടോട്ടനം അവസാന നാലിൽ ഇടംപിടിക്കുന്നത്.
- അഞ്ച് ഗോളുമായി ഹാരി കെയ്നാണ് ടോപ്പ് സ്കോറർ

- അവസാനമായി 1961ലാണ് അവർ സെമിയിൽ പ്രവേശിച്ചത്. അന്ന് ബെന്‍ഫിക്കയുമായി പരാജയപ്പെട്ടിരുന്നു.
- 1962ലെ സെമി പ്രവേശനമാണ് അവരുടെ യൂറോപ്യൻ കപ്പിലെ ഏറ്റവും മികച്ച റെക്കോർഡ്