LiveTV

Live

Football

മിശിഹാക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ചെകുത്താന്മാര്‍

രണ്ടാം പാദത്തിന്റെ തുടക്കത്തിൽ തന്നെ മെസിയുടെ ഹാട്രിക്കിനുള്ള മികച്ചൊരു അവസരം പ്രതിരോധത്തിൽ തട്ടി അകന്നുപോയി

മിശിഹാക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ചെകുത്താന്മാര്‍

അതെ, ആ കാലുകള്‍ വീണ്ടും യുണൈറ്റഡിന്റെ ചരമക്കുറിപ്പെഴുതി. ആ ഫുട്ബോള്‍ മാന്ത്രികനെ തളക്കുന്നതില്‍ സോള്‍ഷേറിനും കുട്ടികളും അമ്പേ പരാജയപ്പെട്ടു. 2009ലും 2011ലും യുണൈറ്റഡിനെ തകര്‍ത്ത ആ ലോക ഇതിഹാസം വീണ്ടും ചെകുത്താന്മാരുടെ ഘാതകനായി.

മെസിയുടെ മനോഹരമായ ഇരട്ട ഗോളിന്‍റെയും കുട്ടീഞ്ഞോയുടെ ബുള്ളറ്റ് ഷോട്ട് ഗോളിന്‍റെയും അകമ്പടിയോടെ മാഞ്ചസ്റ്ററിനെ എതിരല്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നിരിക്കുന്നു.

മിശിഹാക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ചെകുത്താന്മാര്‍

ആവേശം അലതല്ലിയ യുണൈറ്റഡ് ബാഴ്സലോണ മത്സരം തുടങ്ങിയത് തന്നെ റാഷ്ഫോഡിന്റെ മനോഹര മുന്നേറ്റത്തിലൂടെയാണ്. പോസ്റ്റിന്റെ ബാറിൽ തട്ടി പന്ത് തെന്നി മാറികയായിരുന്നു. തുടര്‍ന്നും യുണൈറ്റഡ് തന്നെ മുന്നേറ്റം നടത്തികൊണ്ടിരുന്നു. മത്സരത്തിന്റെ ആദ്യ നിമിഷങ്ങൾ ചുവപ്പ്പടക്ക് തന്നെയായിരുന്നു.

എന്നാല്‍ പതിയെ സ്വന്തം തട്ടകത്തില്‍ ബാഴ്സ കളിവരുതിയിലാക്കാന്‍ തുടങ്ങി. മത്സരത്തിന്‍റെ 10ാം മിനിറ്റിൽ റാക്കിറ്റിച്ചിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുക്കാൻ മെസി ഒരുങ്ങിയെങ്കിലും വാറിലൂടെ പെനാൽറ്റി അല്ലെന്ന് വിധിച്ചു. ആവേശത്തിലായിരുന്ന കാമ്പ് നൌ ഒരു നിമിഷത്തേക്ക് നിശബ്ദമായി. പിന്നീട് അത് നിരാശയിലേക്ക് വഴിമാറി. എന്നാല്‍ അവര്‍ക്ക് മുന്നില്‍ സാക്ഷാല്‍ മെസി അവതരിച്ചു. മത്സരത്തിന്റെ 16ാം മിനിറ്റില്‍ മെസിയുടെ മനോഹര ഗോള്‍ പിറന്നു.

മിശിഹാക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ചെകുത്താന്മാര്‍

യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ആഷ്ലി യങ്ങിൽ നിന്നും പന്ത് പിടിച്ചെടുത്ത് രണ്ട് പ്രതിരോധ നിരയെ തകർത്ത് പെനാൽറ്റി ബോക്സിന് തൊട്ടു വെളിയിൽ നിന്നും തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലത്‍ മൂലയിലേക്ക് ഇരച്ചുകയറി.

എന്നാൽ അപ്പോഴും യുണൈറ്റഡിന് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കൃത്യം നാല് മിനിറ്റിനുള്ളിൽ വീണ്ടും മെസി യുണൈറ്റഡിന്റെ വലകുലുക്കി. പ്രതിരോധത്തിന്റെ വീഴ്ച്ച മുതലെടുത്ത് മെസി അടിച്ച ഷോട്ട് ഡി ഗിയയുടെ പിഴവിലൂടെ
ഗോൾ വര കടക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ബാഴ്സ കളി വിട്ടുകൊടുത്തതേയില്ല.

ആദ്യപാദം 2-0ന് അവസാനിച്ചു. രണ്ടാം പാദത്തിന്റെ തുടക്കത്തിൽ തന്നെ മെസിയുടെ ഹാട്രിക്കിനുള്ള മികച്ചൊരു അവസരം പ്രതിരോധത്തിൽ തട്ടി അകന്നുപോയി. പിന്നീട് മത്സരത്തിലുടനീളം ബാഴ്സയാണ് ആധിപത്യം പുലർത്തിയത്. ഒറ്റപ്പെട്ട മുന്നേറ്റത്തിനപ്പുറം യുണൈറ്റഡിന് ബാഴ്സയുടെ പ്രതിരോധത്തെ പരീക്ഷിക്കാൻ പോലും രണ്ടാമത്തെ പാദത്തിലായില്ല. മത്സരത്തിന്റെ 61ാം മിനിറ്റിൽ കുട്ടീഞ്ഞോയുടെ മനോഹര ലോങ്ങ് റൈഞ്ചര്‍ ബാഴ്സയുടെ വിജയത്തിന്റെ മാറ്റുകൂട്ടി.