LiveTV

Live

Football

പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, ഒന്നാമത്

പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, ഒന്നാമത്

സ്റ്റെർലിങ്ങിന്റെ ഇരട്ട ഗോളിന്റെ അകമ്പടിയോടെ ക്രിസ്റ്റൽ പാലസിനെ തകർത്ത് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്.

അവസാന മത്സരത്തില്‍ സിറ്റി ടോട്ടനത്തോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ മത്സരം മുഴുവനായും വ്യത്യസ്തമായിരുന്നു. 20 ഷോട്ടുകൾ അടിച്ചുകൂട്ടി 73% പന്ത് കാലുകളിലൊതുക്കി കളിയിലുടനീളം മേധാവിത്വം സ്ഥാപിക്കാൻ സിറ്റിക്കായിരുന്നു.

മത്സരത്തിന്റെ 15ാം മിനിറ്റിലും 63ാം മിനിറ്റിലും ഇരട്ട ഗോളുകൾ സ്വന്തമാക്കി സ്റ്റെർലിങ്ങാണ് സിറ്റിയുടെ നെടുംതൂണായത്. 90ാം മിനിറ്റിൽ ഗബ്രിയേല്‍ ജീസസും ഗോൾ സ്വന്തമാക്കി വിജയം സുന്ദരമാക്കുകയായിരുന്നു. ലൂക്കാ മിലിവോവിച്ചാണ് ക്രിസ്റ്റൽ പാലസിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്.