LiveTV

Live

Football

ബാഴ്സക്ക് വിജയം; റൊണാള്‍ഡോ ഗോളടിച്ചിട്ടും സമനിലയില്‍ കുരുങ്ങി യുവന്‍റ്സ്

മത്സരത്തിന്റെ 13ാം മിനിറ്റിലെ ഷോയുടെ സെൽഫ് ഗോളിൽ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദത്തിൽ ബാഴ്സക്ക് ജയം

ബാഴ്സക്ക് വിജയം; റൊണാള്‍ഡോ ഗോളടിച്ചിട്ടും സമനിലയില്‍ കുരുങ്ങി യുവന്‍റ്സ്

മത്സരത്തിന്റെ 13ാം മിനിറ്റിലെ ഷോയുടെ സെൽഫ് ഗോളിൽ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദത്തിൽ ബാഴ്സക്ക് ജയം. എന്നാൽ റൊണാൾഡോയുടെയും നരസിന്റെയും ഗോളിൽ യുവന്റസ് അയാക്സ് മത്സരം സമനിലയിൽ കലാശിച്ചു.

കളിയും കയ്യാങ്കളിയും ഒപ്പത്തിനൊപ്പം ചേർന്ന മത്സരത്തിനൊടുവില്‍ ബാഴ്സക്ക് നേരീയ മുൻതൂക്കം. അടുത്ത ആഴ്ച്ച ബാഴസയുടെ കാമ്പ് ന്യൂവിലാണ് രണ്ടാം പാദമത്സരം. ഓൾഡ് ട്രാഫോഡിലെ ബാഴ്സലോണയുടെ ആദ്യത്തെ വിജയമാണ് ഇതോടെ യാഥാർത്ഥ്യമായത്. വിലപ്പെട്ട എവേ ഗോളും സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്സ.

ബാഴ്സക്ക് വിജയം; റൊണാള്‍ഡോ ഗോളടിച്ചിട്ടും സമനിലയില്‍ കുരുങ്ങി യുവന്‍റ്സ്

മത്സരത്തിന്റെ ആദ്യനിമിഷത്തിൽ റാശ്ഫോഡിന് ഒരു അവസരം ലഭിച്ചെങ്കലും ഗോളാക്കാനായില്ല. ഉടനെ മെസി സുവാരസ് കൂട്ടുകെട്ടിന്റെ മനോഹര നീക്കത്തിനൊടുവിൽ ഗോൾ പിറന്നു. ബോക്സിന്റെ ഇടത്വശത്ത് നിന്ന് ലഭിച്ച സുന്ദരമായി സുവാരസിലേക്ക് ഇറക്കികൊടുക്കുകയായിരുന്നു മെസി, സുവാരസിന്റെ ഹെഡ്ഡർ ഷോയുടെ ഡിഫ്ളക്ഷനോടെ പോസ്റ്റിലേക്ക് കയറി. ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചെങ്കലും വാറിലൂടെ
ഗോൾ വിധിക്കുകയായിരുന്നു. മത്സരത്തിനിടക്ക് സമോളിങ്ങുമായി കൂട്ടിയിടിച്ച് മെസിയുടെ മൂക്കും കണ്ണിന് മുകളിലും സാരമായി പരിക്ക് പറ്റിയിരുന്നു.

ബാഴ്സലോണ കളിയുടെ വേഗത കുറക്കുകയും അറ്റാക്കിങ്ങ് കുറക്കുകയും ചെയ്തു. എന്നാൽ യുണൈറ്റഡ് പൊരുതി കളിച്ചെങ്കിലും തിരിച്ചടിക്കാനായില്ല.

ബാഴ്സക്ക് വിജയം; റൊണാള്‍ഡോ ഗോളടിച്ചിട്ടും സമനിലയില്‍ കുരുങ്ങി യുവന്‍റ്സ്

മറ്റൊരു മത്സരത്തിൽ പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായി കളിക്കാനിറങ്ങിയ റൊണാൾഡോയുടെ മനോഹരമായ ഹെഡ്ഡറിലൂടെ മത്സരത്തിൽ യുവന്റസ് ലീഡ് എടുത്തു. തന്നെ തളക്കാനവില്ലെന്ന് റൊണാൾഡോ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ റൊണാൾഡോയുടെ ഗോളിന്റെ ലീഡിന് ആയുസ്സ് ഒരൊറ്റ മിനിറ്റായിരുന്നു. 46ാം മിനിറ്റിൽ നെരസിന്റെ ഗോളിലൂടെ അയാക്സ് തിരിച്ചടിച്ചു. മത്സരം സമനിലയിലായെങ്കിലും വിലപ്പെട്ട എവേ ഗോൾ നേടാൻ യുവന്റസിനായിട്ടുണ്ട്.