LiveTV

Live

Football

സ്വന്തം തട്ടകത്തില്‍ ബയേണ്‍ തിരിച്ചുവരുമോ?

ബുൺഡസ് ലീഗിലെ ക്ലാസിക്ക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.

സ്വന്തം തട്ടകത്തില്‍ ബയേണ്‍ തിരിച്ചുവരുമോ?

ബുൺഡസ് ലീഗിലെ ക്ലാസിക്ക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. വർഷങ്ങളായി ജർമൻ ലീഗിൽ അ‍ജയ്യരായി തുടരുന്ന ബയേൺ മ്യൂണിക്ക് നിലവിൽ ലീഗിൽ ഒന്നാമതായി കുതിച്ചുകൊണ്ടിരിക്കുന്ന ഡോർട്മുണ്ടുമായാണ് പോരാട്ടം. ബയേണിന്റെ തട്ടകത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം.

സ്വന്തം തട്ടകത്തില്‍ ബയേണ്‍ തിരിച്ചുവരുമോ?

നിലവിൽ 27 മത്സരങ്ങളിൽ നിന്നും 63 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ‍ഡോർട്മുണ്ട്. അത്രതന്നെ മത്സരങ്ങളിൽ നിന്നും 61 പോയന്റുമായി രണ്ടാം സ്ഥാനത്ത് ബയേണുമുണ്ട്. ഇന്ന് ജയിച്ചാൽ ബയേണിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും. എന്നാൽ കഴിഞ്ഞ നവംബറിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഡോർട്മുണ്ടിനായിരുന്നു ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് അന്ന് ഡോർട്മുണ്ട് സ്വന്തമാക്കിയത്.

സ്വന്തം തട്ടകത്തില്‍ ബയേണ്‍ തിരിച്ചുവരുമോ?

എന്തായാലും സ്വന്തം തട്ടകത്തിൽ ബയേൺ വിജയിച്ച് ലീഗിൽ ഒന്നാമതാകുമോ? അതോ എതിർതട്ടകത്തിൽ ജയിച്ച് ഡോർട്മുണ്ട് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി ലീഗിൽ ബയേണുമായി അഞ്ച് പോയന്റ് വ്യത്യാസത്തിൽ മുന്നേറുമോ എന്നും കാത്തിരുന്നു കാണേണ്ടതാണ്.