LiveTV

Live

Football

‘നിങ്ങള്‍ കണ്ണടച്ചിരിക്കുന്നത് കൊണ്ട് വംശീയ അധിക്ഷേപം ഇല്ലാതാകുന്നില്ല’

വംശീയ അധിക്ഷേപം നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. അത് എല്ലായിടത്തും പ്രകടമാണെന്നും തുരാം പറഞ്ഞു

‘നിങ്ങള്‍ കണ്ണടച്ചിരിക്കുന്നത് കൊണ്ട് വംശീയ അധിക്ഷേപം ഇല്ലാതാകുന്നില്ല’

ക്ലബ് മത്സരത്തിനിടെ വംശീയാധിക്ഷേപമേറ്റ യുവന്റസ് സ്ട്രൈക്കര്‍ മോയ്സ് കീനിനെ വിമര്‍ശിച്ച സഹതാരം ലിയനാര്‍ഡോ ബനൂച്ചിക്കെതിരെ ലിലിയന്‍ തുരാം. മത്സരത്തിനിടെ എതിര്‍ ടീമിലെ ആരാധകരില്‍ നിന്ന് വംശീയമായി അധിക്ഷേപിക്കപ്പെടുന്നതില്‍‍ ഭാഗിക ഉത്തരവാദിത്തം മോയിസിനും ഉണ്ടെന്നായിരുന്നു ലിയനാര്‍ഡോ ബനൂച്ചിയുടെ പരാമര്‍ശം. ഇതാണ് മുന്‍ ഡിഫന്‍ഡറെ ചൊടിപ്പിച്ചത്.

‘നിങ്ങള്‍ കണ്ണടച്ചിരിക്കുന്നത് കൊണ്ട് വംശീയ അധിക്ഷേപം ഇല്ലാതാകുന്നില്ല’

കാഗ്ലിയാരിക്കെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് കീന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. മത്സരം 2-0 ന് ജയിച്ച ശേഷമായിരുന്നു വിവാദ പരാമര്‍‍ശവുമായി ബനൂച്ചി രംഗത്തെത്തിയത്. എന്നാല്‍ മത്സരത്തിനിടെ കാണികളില്‍ നിന്നും അധിക്ഷേപമേറ്റത് പോലെതന്നെയാണ് മോയ്സ് കീനിന് ബനൂച്ചിയില്‍ നിന്നും ഉണ്ടായതെന്ന് ലിലിയന്‍ തുരാം.

വംശീയ അധിക്ഷേപം നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണെ്. അത് സിരി എയില്‍ മാത്രമല്ല, എല്ലായിടത്തും പ്രകടമാണെന്ന് തുരാം പറഞ്ഞു. ബനൂച്ചിയെ പോലുള്ളവരെ കറുത്ത വര്‍ഗക്കാര്‍ എതിര്‍ക്കണമെന്നും ലിലിയന്‍ തുരാം കൂട്ടിച്ചേര്‍ത്തു.