LiveTV

Live

Football

വല കാക്കാൻ ലൂക്കയോ? മകനെ ന്യായീകരിച്ച് സിദാൻ

ഹുയസ്ക്കക്കെതിരായ സ്പാനിഷ് ലാലീഗ പോരാട്ടത്തിൽ മകൻ ലൂക്കയെ കളിപ്പിച്ചതിനെ ന്യായീകരിച്ച് മാനേജർ സിനദിൻ സിദാൻ.

 വല കാക്കാൻ ലൂക്കയോ? മകനെ ന്യായീകരിച്ച് സിദാൻ

ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ രണ്ടാമത്തെ മകനാണിപ്പോൾ ച൪ച്ചാ വിഷയം . ഇന്നലെ സ്പാനിഷ് ലാലീഗ ഫുട്ബോൾ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ദുർബലരായ ഹുയസ്ക്കയെ നേരിട്ടപ്പോൾ ടീമിന്റെ വല കാത്തത് ലുക്കയായിരുന്നു. മൂന്ന് ഗോൾക്കീപ്പർമാരാണ് റയൽ സംഘത്തിലുള്ളത്. ഒന്നാം നമ്പ൪ ഗോൾക്കീപ്പർ ബെൽജിയത്തിന്റെ കു൪ത്തോയിസ്. കോസ്റ്റാറിക്കയുടെ കൈലർ നവാസ്. മൂന്നാമനാണ് ലുക്ക. പക്ഷേ കന്നി ലാലീഗ മത്സരത്തിൽ തന്നെ രണ്ട് ഗോൾ വഴങ്ങി ലുക്ക. ലീഗിലെ ദു൪ബലരാണ് ഹുയസ്ക്ക. ഇവ൪ക്കെതിരെ തക്ക൪പ്പൻ വിജയമാണ് സിദാൻ ലക്ഷ്യമട്ടത്. പക്ഷേ ഭാഗ്യത്തിനാണ് അദ്ദേഹത്തിന്റെ ടീം 3-2ന് രക്ഷപ്പെട്ടത്. അതും അവസാനത്തിൽ കരീം ബെൻസേമ നേടിയ ഗോളിൽ. നാല് ആൺക്കുട്ടികളാണ് സിദാന്, രണ്ടാമനാണ് ഇരുപതുകാരനായ ലുക്കാ സിദാൻ, ഒന്നാമൻ എൻസോ സിദാൻ, മൂന്നാമൻ തിയോ സിദാൻ, നാലാമൻ എലിയാസ് സിദാൻ. സ്വിസ് ക്ലബ്ബായ ലൗസന്നെ സ്പോർട്ടിലാണ് ഇപ്പോൾ എൻസോ കളിക്കുന്നത്. നേരത്തെ റയൽ സംഘത്തിലുണ്ടായിരുന്നു എൻസോ. ലാലീഗയിൽ ഒരു മത്സരം കളിച്ചിരുന്നു. ഇളയ രണ്ട് മക്കൾ റയൽ മാഡ്രിഡ് അക്കാദമിയിലുണ്ട്. മകനെ ഇന്നലെ ഒന്നാം നമ്പ൪ ഗോൾക്കീപ്പ൪ സ്ഥാനത്ത് കളിപ്പിച്ചത്. അവന് കൂടുതൽ അവസരങ്ങൾ നൽകാനാന്നെന്ന് സിദാൻ പറഞ്ഞു. ഇടക്കാലത്തിന് ശേഷമാണ് സിദാൻ റയൽ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയത്.

മാഡ്രിഡ് ഹുയസ്ക്കക്കെതിരായ സ്പാനിഷ് ലാലീഗ പോരാട്ടത്തിൽ മകൻ ലൂക്കയെ കളിപ്പിച്ചതിനെ ന്യായീകരിച്ച് മാനേജർ സിനദിൻ സിദാൻ. ടീമിൽ നാല് ഗോൾക്കീപ്പ൪മാരിൽ മൂന്നാമനാണ് ലൂക്ക. ഒന്നാമനായ കു൪ത്തോയിസും രണ്ടാമനായ കൈല൪ നവാസും രാജ്യാന്തര ഡ്യൂട്ടി കഴിഞ്ഞ് വന്നവരായതിനാൽ മൂന്നാമനായ ലൂക്കക്ക് അവസരം നൽകുകയായിരുന്നുവെന്ന് വിശദീകരിക്കുന്നതിനിടയിൽ ഒരു മാധ്യമപ്രവ൪ത്തകൻ മാനേജരുടെ മകന്റെ പ്രകടനം മികച്ചതായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചു. ഉടൻ തന്നെ സിദാൻ ഇടപെട്ടു. മാനേജരുടെ മകനല്ല-ലൂക്ക എന്നാണ് അവന്റെ പേര് എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. തന്റെ മകൻ എന്ന നിലയിലല്ല ടീമിന്റെ ഗോൾക്കീപ്പർ എന്ന നിലയിലാണ് ടീമിലിടം നേടിയതെന്ന് സിദാ൯ പറഞ്ഞു. മറ്റ് രണ്ട് പേർക്കും വിശ്രമം ആവശ്യമായതിനാൽ അവന് അവസരം നൽകി. ലൂക്കയുടെ പ്രകടനം ആശാവഹമാണെന്നും രണ്ട് ഗോളുകൾ വഴങ്ങിയെന്നത് പിഴവായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനാറ് വർഷമായി അവൻ റയൽ അക്കാദമിയിൽ തന്നെയുണ്ട്. മേജർ ചാമ്പ്യൻഷിപ്പുകളിൽ നിന്നെല്ലാം ടീം പുറത്തായ സാഹചര്യത്തിൽ താരങ്ങളെ ഉന്മേഷവാന്മാരാക്കുക എന്നത് എളുപ്പമല്ലെന്ന് സിദാൻ പറഞ്ഞു. ലാലീഗയിൽ കിരീട സാധ്യതയില്ല, ചാമ്പ്യൻസ് ലീഗിൽ നിന്നും കിംഗ്സ് കപ്പിൽ നിന്നും പുറത്തായി. ഇനി ലീഗിൽ ബാക്കിയുള്ള പത്ത് മത്സരങ്ങളില്‍ മികവ് പ്രകടിപ്പിക്കണം. അടുത്ത സീസൺ മുൻനിർത്തിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ നടത്തുമെന്നും സിദാൻ കൂട്ടിച്ചേര്‍ത്തു.