LiveTV

Live

Football

പ്രീമിയര്‍ ലീഗ്; ജയത്തോടെ നാലാം സ്ഥാനം തിരിച്ചുപിടിച്ച് യുണൈറ്റഡ് 

റാഷ്ഫോഡിന്റെയും മാർഷ്യലിന്റെയും ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ യുണൈറ്റഡിന് വാൾഫോഡിനെതിരെ ജയം

പ്രീമിയര്‍ ലീഗ്; ജയത്തോടെ നാലാം സ്ഥാനം തിരിച്ചുപിടിച്ച് യുണൈറ്റഡ് 

റാഷ്ഫോഡിന്റെയും മാർഷ്യലിന്റെയും ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ യുണൈറ്റഡിന് വാൾഫോഡിനെതിരെ ജയം. മത്സരത്തിന്റെ 28ാം മിനിറ്റിൽ ഷോ നൽകിയ സുന്ദരമായ പാസ്സ് ക്ലിനിക്കൽ ടച്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു റാഷ്ഫോഡ്. 72ാം മിനിറ്റിൽ മാർഷ്യല്‍ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയർത്തി. 90ാം മിനിറ്റിൽ വാഡ്ഫോഡ് ആശ്വാസ ഗോൾ കണ്ടെത്തി. തോറ്റെങ്കിലും ഓള്‍ഡ്ട്രാഫോഡില്‍ വാള്‍ഫോഡ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

പ്രീമിയര്‍ ലീഗ്; ജയത്തോടെ നാലാം സ്ഥാനം തിരിച്ചുപിടിച്ച് യുണൈറ്റഡ് 

വിജയത്തോടെ ലീഗിൽ നാലാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് യുണൈറ്റഡ്. നിലവിൽ 31 മത്സരങ്ങളിൽ നിന്നും 61 പോയന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്താണ്. 30 മത്സരങ്ങളിൽ നിന്നും 60 പോയന്റുമായി അഞ്ചാം സ്ഥാനത്ത് ആഴ്സനലുണ്ട്. ചൊവ്വാഴ്ച്ച ആഴ്സണൽ ന്യൂകാസിലിനെ നേരിടാനിരിക്കുകയാണ്.

മറ്റൊരു മത്സരത്തിൽ വാഡ്ഫോഡിനെ രണ്ട് ഗോളിന് ലെസ്റ്റർ സിറ്റി തകർത്തു. വെസ് മോർഗനും വാർഡിയുമാണ് ലെസ്റ്ററിനായി ഗോളുകൾ കണ്ടെത്തിയത്. പ്രീമിയര്‍ ലീഗിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റൽ പാലസ് ഹഡേഴ്സ്ഫീൾഡിനെയും ബേർൺലിയെ വോൾവ്സിനെയും സൗത്താംപ്ടൺ ബ്രയിന്റെനെയും പരാജയപ്പെടുത്തി.