LiveTV

Live

Football

ഫുട്ബോള്‍ ലോകം വീണ്ടും ക്ലബ് പോരാട്ടങ്ങളുടെ ചൂടിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ ടോട്ടനത്തേയും ലാലീഗയില്‍ ബാഴ്സ ബദ്ധവൈരികളായ എസ്പ്യാനോളിനേയും നേരിടും.

ഫുട്ബോള്‍ ലോകം വീണ്ടും ക്ലബ് പോരാട്ടങ്ങളുടെ ചൂടിലേക്ക്

യൂറോകപ്പ് യോഗ്യത മത്സരങ്ങൾക്കും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കും ശേഷം വീണ്ടും ടീമുകളെല്ലാം ക്ലബ് ഫുട്ബോളിന്റെ ചൂടിലേക്ക് കടക്കുകയാണ്. പ്രീമിയർ ലീഗിൽ ലിവർപൂൾ ടോട്ടനത്തേയും സിറ്റി ഫുൾഹാമിനേയും യുണൈറ്റഡ് വാഡ്ഫോഡിനേയും ചെൽസി കാർഡിഫിനേയും ആഴ്സണൽ ന്യൂകാസിലിനേയും നേരിടുമ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണ, എസ്പ്യാനോള്‍ ഡര്‍ബിക്കാണ് കളമൊരുങ്ങുന്നത്. സീരീസ് എയിൽ യുവന്റസ് എംബോളിയോടും ബുൺഡസ് ലീഗീൽ ബയേൺ എസ് സി ഫ്രീ ബർഗിനോടും ഏറ്റുമുട്ടും.

ഫുട്ബോള്‍ ലോകം വീണ്ടും ക്ലബ് പോരാട്ടങ്ങളുടെ ചൂടിലേക്ക്

പ്രീമിയർ ലീഗ് പോരാട്ടം കനത്തിരിക്കുകയാണ്. സീസൺ അതിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാനിരിക്കുന്നത്.

നിലവിൽ 31 മത്സരങ്ങളിൽ നിന്നും 76 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലോപ്പിന്‍റെ ലിവര്‍പൂള്‍. എന്നാൽ 30 മത്സരങ്ങളിൽ നിന്നും 74 പോയന്റുമായി രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയുമുണ്ട്. 61 പോയന്റുമായി മൂന്നാം സ്ഥാനത്ത് ടോട്ടനവുമുണ്ട്. സിറ്റിയും ലിവർപൂളും ലീഗ് ടൈട്ടിലിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

ഫുട്ബോള്‍ ലോകം വീണ്ടും ക്ലബ് പോരാട്ടങ്ങളുടെ ചൂടിലേക്ക്

സമനില പോലും വിജയിയെ നിർണയിക്കുന്ന സാഹചര്യത്തിനാണ് വരും ആഴ്ച്ചകൾ സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ഈ അവസരത്തില്‍ സലാഹിന്റെ ഗോളടി ക്ഷാമം ലിവർപൂളിനെ എങ്ങനെയായിരുക്കും ബാധിക്കുക?

കഴിഞ്ഞ സീസണിൽ ഏറ്റവും ഗോൾ നേടിയിരുന്ന ലിവർപൂളിന്റെ ഈജിപ്ത്യൻ താരം മുഹമ്മദ് സലാഹ് ഈ സീസണിൽ ഗോളടിക്കാൻ ക്ഷാമം നേരിടുന്നത് തെല്ലൊന്നുമല്ല ലിവർപൂളിനെ ബാധിക്കുന്നത്.

ഫുട്ബോള്‍ ലോകം വീണ്ടും ക്ലബ് പോരാട്ടങ്ങളുടെ ചൂടിലേക്ക്

അവസാന അഞ്ച് പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കണ്ടെത്താനോ അസിസ്റ്റ് നേടാനോ സലാഹിന് സാധിച്ചിട്ടില്ല. അത് ലിവർപൂളിനെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. അവസാന അഞ്ച് മത്സരത്തിൽ രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചതാണ് ചെമ്പടക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്. എന്നാൽ നിലവില്‍ നല്ല ഫോമില്‍ തുടരുന്ന മാനെക്കൊപ്പം സലാഹും കൂടി ഫോമിലേക്കുയർന്നാൽ സിറ്റിക്ക് അനായാസം വിജയിക്കുക സാധ്യമല്ല.

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ താരമായാണ് റഹീം സ്റ്റര്‍ലിങ് തിരിച്ചെത്തുന്നത്. തന്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ കണ്ടെത്തി തനിക്കെതിരെയുള്ള എല്ലാ വംശീയ അധിക്ഷേപങ്ങൾക്കും കാലുകൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് താരം. സ്റ്റര്‍ലിങിന്‍റെ മിന്നും പ്രകടനം സിറ്റിക്ക് വലിയ ആശ്വാസമായിരിക്കും.

ഫുട്ബോള്‍ ലോകം വീണ്ടും ക്ലബ് പോരാട്ടങ്ങളുടെ ചൂടിലേക്ക്

മാനേജർ പട്ടം താൽക്കാലികമായി അണിഞ്ഞാണ് സോൽഷേർ യുണൈറ്റഡിലേക്ക് വന്നത്. എന്നാൽ സോൽഷേറിന് കീഴില്‍ കളിച്ച 13 മത്സരങ്ങളിൽ നിന്നും 32 പോയന്റ് നേടി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് കുതിക്കുകയാണ്. സോള്‍ഷേര്‍ കഴിഞ്ഞ ദിവസം യുണൈറ്റഡിന്‍റെ സ്ഥിര മാനേജറായി കരാര്‍ ഒപ്പിട്ടിരുന്നു. പ്രീമിയര്‍ ലീഗ് ചെകുത്താന്മാര്‍ ആഴ്സണലിനെ പിന്നിലാക്കി നാലാം സ്ഥാനം നേടുമോ എന്ന് തന്നെയാണ് കാത്തിരുന്നു കാണേണ്ടത്. ആഴ്സണല്‍ മാനേജര്‍ എമരിയുടെ തന്ത്രങ്ങൾ എത്രമാത്രം ഫലിക്കും? ടോട്ടനം ലിവര്‍പൂളിനെ തകര്‍ത്ത് മൂന്നാം സ്ഥാനം നിലനിര്‍ത്തുമോ?

ഫുട്ബോള്‍ ലോകം വീണ്ടും ക്ലബ് പോരാട്ടങ്ങളുടെ ചൂടിലേക്ക്

ലാ ലീഗയിൽ ബാഴ്സലോണ, എസ്പ്യാനോള്‍ ഡർബിക്കാണ് ന്യൂ കാമ്പ് ഒരുങ്ങുന്നത്. ബാഴ്സലോണക്ക് മേൽകൈ ഉണ്ടെങ്കിലും വളരെ
ഗൗരവത്തോടെയാണ് മത്സരത്തെ കാണുന്നതെന്ന് ബാഴ്സലോണ മാനേജർ വാല്‍വെര്‍ദെ പറയുന്നു. പരിക്കിന്റെ പിടിയിലായതിനാൽ മെസിക്ക് അര്‍ജന്‍റീനയുടെ രണ്ടാമത്തെ സൗഹാർദ മത്സരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ നിലവിൽ താരം 100% ഫിറ്റാണെന്നാണ് വാല്‍വെര്‍ദെ പറയുന്നത്. പരിക്കിന്‍റെ പിടിയിലായതിനാല്‍ യുവന്‍റസിനായി റെണാള്‍ഡോ കളിക്കുമോ എന്നതും സംശയമാണ്.