LiveTV

Live

Football

മാജിക്കൽ മെസി

കാലില്‍ മാജിക് വിരിയിച്ച് കാണികളെ വിസ്മയിപ്പിക്കുകയാണ് ഈ 31കാരന്‍.

മാജിക്കൽ മെസി

ലയണല്‍ മെസിയുടെ ഈ സീസണ്‍ ചുരുക്കി ഇങ്ങനെ വിലയിരുത്താം ‘മാജിക്കല്‍ മെസി’. കാലില്‍ മാജിക് വിരിയിച്ച് കാണികളെ വിസ്മയിപ്പിക്കുകയാണ് ഈ 31കാരന്‍.

‘മെസിയെ പോലെയുള്ള കളിക്കാർ വിശിഷ്ട താരങ്ങളാണ്. എന്നാൽ മെസി ഈ വിസ്മയങ്ങൾ കാണിക്കാൻ തുടങ്ങിയിട്ട് 14 വർഷങ്ങളായി. അതാണ് ആ താരത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ജെറാള്‍ഡ് പിക്വയുടെ ഈ നിരീക്ഷണത്തെ അക്ഷരംപ്രതി അനർഥമാക്കുന്ന സീസണിലൂടെയാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കടന്നുപോകുന്നത്.

മാജിക്കൽ മെസി

അർജന്റീനിയൻ താരത്തിന്റെ കളിമികവ് ദിനേന വർധിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഈ സീസണിലെ മെസിയുടെ ഫോം 2012ലെ മെസി തന്നെയാണ് താനിപ്പോഴുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ ശരാശരി 76.7 മിനിറ്റിനുള്ളിൽ മെസി ഗോൾ സ്കോർ ചെയ്യുന്നു! 2011-12, 2012-13 സീസണുകളിൽ 59, 73 ഗോളുകൾ നേടിയിരുന്നു താരം. ഈ സീസണിലും മെസി മികച്ച ഫോമില്‍ തന്നെയാണ്. ഇനി താരത്തിന് ഏറ്റവും ചുരുങ്ങിയത് 13 മത്സരങ്ങളെങ്കിലും ബാക്കിയുമുണ്ട്.

താരത്തിന്റെ സാന്നിധ്യം തന്നെ എതിരാളികളെ ഭയപ്പെടുത്തുന്നു. അല്ലെങ്കില്‍ എതിരാളികള്‍ താരത്തിന്‍റെ കളിക്കു മുന്നില്‍ വാശിമറന്ന് കയ്യടിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തിൽ സഹകളിക്കാരും എതിരാളികളും ആരാധകരും കാണികളുമെല്ലാം ഒരുപോലെ അത്ഭുതത്തോടെ തലയിൽ കൈവെച്ച നിമിഷമായിരുന്നു മെസിയുടെ ഹാട്രിക് ഗോൾ. ആ ഗോളിന്‍റെ സൗന്ദര്യത്തിന് മുന്നില്‍ ഗാലറി ഞ്ഞെട്ടിതരിച്ചിരുന്നു. പിന്നെ ആ പ്രതിഭയെ അനുമോദിക്കാനും ബെറ്റിസ് ആരാധകര്‍ മറന്നില്ല.

ഈ സീസണിൽ കാലിലെ മായാജാലത്താല്‍ എത്ര താരങ്ങളെയാണ് മെസി മൈതാനത്ത് വീഴ്ത്തിയത്. മത്സരത്തിൽ 3.9 ഡ്രിബിളിംങ്ങ് ശരാശരിയാണ് താരത്തിനുള്ളത്. സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ
ഗോൾ നേടിയ താരമാണ് മെസി. മത്സരത്തിൽ 1.1 ശരാശരി
ഗോൾ നേടുന്നുണ്ട് താരം.

സീസണിലെ ഏറ്റവും മികച്ച പ്ലേമേക്കറായി മുന്നേറുകയാണ് മെസി. ഏറ്റവും കൂടുതൽ കീ പാസ്സുകൾ നൽകാനും താരത്തിനായിട്ടുണ്ട്. ഒരു മത്സരത്തിൽ ശരാശരി 3.1 കീ പാസ്സുകൾ കണ്ടെത്താൻ താരത്തിനാവുന്നുണ്ട്. ഈ സീസണിലെ ഏറ്റവും കൂടുതൽ അസിസ്റ്റ് കണ്ടെത്താൻ ഈ പത്താം നമ്പർ താരത്തിനാവുന്നു. മത്സരത്തിൽ ശരാശരി 0.5 അസിസ്റ്റ് കണ്ടെത്തുന്നുണ്ട് താരം. ഏറ്റവും കൂടുതൽ കളിയിലെ താരമായതും സാക്ഷാല്‍ മെസി തന്നെ.

നിലവിൽ 29 ലാലീഗ ഗോളും എട്ട് ചാമ്പ്യൻസ് ലീഗ് ഗോളുമടക്കം 39
ഗോളുകൾ നേടി താരം ഗോൾഡൻ ബൂട്ടിനായി ഒന്നാം സ്ഥാനത്ത് മുന്നേറികൊണ്ടിരിക്കുകയാണ്. 21 അസിസ്റ്റുമായി ഫുട്ബോളില്‍ ഗോളിന് വഴിയൊരുക്കാനും തന്നേക്കാള്‍ മികച്ച ഒരു താരമില്ലെന്ന് തെളിയിക്കുകയാണ് ലയണല്‍ മെസി.