LiveTV

Live

Football

എഫ്.എ കപ്പ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്, സിറ്റി അകത്ത്

രണ്ട് ഗോളുകള്ക്ക് പിന്നില് നിന്ന ശേഷമാണ് സിറ്റിയുടെ അത്ഭുത തിരിച്ചു വരവ്.

എഫ്.എ കപ്പ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്, സിറ്റി അകത്ത്

എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തി വോള്‍വെര്‍ഹാംപ്റ്റണ്‍ വാന്‍ഡേര്‍സ് സെമിഫൈനലില്‍ കടന്നു.

റോള്‍ ജിമ്മെന്‍സും ഡിയോഗോ യോട്ടയുമാണ് വോള്‍വ്‍സിനായി ഗോള്‍ നേടിയത്. മാര്‍കസ് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ ഇത് ആദ്യമായാണ് വോള്‍വെര്‍ഹാംപ്റ്റണ്‍ എഫ്.എ കപ്പ് സെമിഫൈനലില്‍ എത്തുന്നത്.

മറ്റൊരു മത്സരത്തില്‍ സ്വാന്‍സിസിറ്റിയെ 3-2ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിയും സെമിയില്‍ പ്രവേശിച്ചു. സിറ്റിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് സ്വാന്‍സിസിറ്റി കീഴടങ്ങിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് സിറ്റിയുടെ അത്ഭുത തിരിച്ചു വരവ്. സെര്‍ജിയോ അഗ്യൂറോ, ബെര്‍ണാടോ സില്‍വ എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.