LiveTV

Live

Football

സിദാന്‍ തിരിച്ചെത്തി; റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

സിനദിന്‍ സിദാന്‍ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ റയലും ടൂര്‍ണമെന്റില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. 

സിദാന്‍ തിരിച്ചെത്തി; റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

സിനദിന്‍ സിദാന്‍ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സെല്‍റ്റ ഡി വിഗോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ അത്‍ലെറ്റിക്കോ മാഡ്രിഡിനെ അത്‍ലെറ്റിക് ബില്‍ബാവോ 2-0ന് പരാജയപ്പെടുത്തി.

സിനദിന്‍ സിദാന്‍ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ റയലും ടൂര്‍ണമെന്റില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. സിദാന്റെ പരിശീലനത്തില്‍ സെല്‍റ്റ ഡി വിഗോയെ നേരിട്ടപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം റയലിന് സ്വന്തം. ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം 62ാം മിനിറ്റില്‍ ഇസ്കോയാണ് റയലിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. 77ാം മിനിറ്റില്‍ ഗാരേത്ത് ബെയ്‍ലും വലകുലുക്കിയതോടെ ഗോള്‍ പട്ടിക പൂര്‍ണമായി.

അതേസമയം, അത്‍ലെറ്റിക് ബില്‍ബാവോയോട് ഏറ്റുമുട്ടിയ അത്‍റ്റിക്കോ മാഡ്രിഡിന് രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഇനാക്കി വില്യംസും, കെനാന്‍ കോട്രോയുമാണ് ബില്‍ബാവോയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അത്‍ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും, രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.