LiveTV

Live

Football

ഐ.എസ്.എല്‍ രണ്ടാം സെമി; മുംബൈ സിറ്റിയെ തകര്‍ത്ത് എഫ്.സി ഗോവ  

ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവയുടെ വിജയം

ഐ.എസ്.എല്‍ രണ്ടാം സെമി; മുംബൈ സിറ്റിയെ തകര്‍ത്ത് എഫ്.സി ഗോവ  

ഐ.എസ്.എല്‍ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെ തകര്‍പ്പന്‍ ജയവുമായി എഫ്.സി ഗോവ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവയുടെ വിജയം. മുംബൈയുടെ തട്ടകത്ത് നടന്ന ആവേശപ്പോരാട്ടത്തിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഗോവയുടെ വിജയം.

സെനഗൽ താരം മൗർത്താദ ഫാൾ നേടിയ ഇരട്ടഗോളുകളാണ് ഗോവയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 39, 58 മിനിറ്റുകളിലായിരുന്നു ഫാളിന്റെ ഗോളുകൾ. ജാക്കിചന്ദ് സിങ് (31), ഫെറാൻ കോറോമിനാസ് (51), ബ്രണ്ടൻ ഫെർണാണ്ടസ് (82) എന്നിവരാണ് ഗോവയുടെ ശേഷിച്ച ഗോളുകൾ നേടിയത്. മുംബൈ സിറ്റിയുടെ ആശ്വാസഗോൾ 20–ാം മിനിറ്റിൽ റാഫേൽ ബാസ്റ്റോസ് നേടി.