LiveTV

Live

Football

ബാഴ്സയുടെ സ്റ്റേഡിയം ഇനി നിറഞ്ഞു കാണുമോ?

ലോക ഫുട്ബോൾ ഇതിഹാസം മെസിയുണ്ടായിട്ടും എന്തുകൊണ്ടാണ് ബാഴ്സക്ക് അവരുടെ സ്റ്റേഡിയം നിറക്കാനാവാത്തത്

ബാഴ്സയുടെ സ്റ്റേഡിയം ഇനി നിറഞ്ഞു കാണുമോ?

ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് ബാഴ്സലോണ. ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ന്യൂ കാമ്പിൽ 99354 സീറ്റുകളാണ് നിലവിലുളളത്. എന്നാൽ തിങ്ങി നിറഞ്ഞ സ്റ്റേഡിയം ബാഴ്സയുടെ സ്വപ്നമാണ്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളാണ് വർഷങ്ങളായി ന്യൂ കാമ്പിലെ കാഴ്ച്ച. 2017-18 സീസണിൽ ശരാശരി സ്റ്റേഡിയത്തിന്റെ 71 ശതമാനം മാത്രമാണ് ആരാധകരെത്തിയത്. ലോക ഫുട്ബോൾ ഇതിഹാസം മെസിയുണ്ടായിട്ടും എന്തുകൊണ്ടാണ് ബാഴ്സക്ക് അവരുടെ സ്റ്റേഡിയം നിറക്കാനാവാത്തത്?

പ്രധാനമായും മൂന്ന് കാരണങ്ങളാണ് പറയപ്പെടുന്നത്

1. ബാഴ്സലോണയിലെ ഭീകര ആക്രമണം.

ബാഴ്സയുടെ സ്റ്റേഡിയം ഇനി നിറഞ്ഞു കാണുമോ?

2017 ആഗസ്റ്റിൽ ബാഴ്സലോണയും ലോകം ഒന്നടങ്കവും ഞെട്ടിയ ഭീകരാക്രമണത്തിനാണ് ലാ റാംല സാക്ഷ്യം വഹിച്ചത്. ബാഴ്സലോണ സിറ്റിക്ക് വിവരിക്കാനാവാത്ത പ്രത്യാഘാതങ്ങൾ വരുത്തിവച്ച ഒന്നായിരുന്നു ആ ഭീകരാക്രമണം. 2017ൽ ടൂറിസം മേഖലയിൽ 13.9 ശതമാനം ഇടിവ് സംഭവിച്ചു. പ്രാദേശികവും വിദേശികളുമായ ആരാധകർ സ്റ്റേഡിയത്തെ മറന്നു. അക്രമണത്തിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ കേവലം 54,560 ആരാധകരാണ് കളികാണാനെത്തിയത്. ജനങ്ങൾ മറ്റുവിഷയങ്ങളിൽ തിരക്കിലായതിനാല്‍ ഫുട്ബോളിനോട് ആഗ്രഹം കുറഞ്ഞിരിക്കുന്നു എന്നാണ് ടീമിന്റെ വൈസ് പ്രസിഡന്റ് ജോർഡി കാർഡോണർ അന്ന് പറഞ്ഞത്.

2. കുത്തനെ ഉയർന്ന ടിക്കറ്റ് തുക

ബാഴ്സയുടെ സ്റ്റേഡിയം ഇനി നിറഞ്ഞു കാണുമോ?

ഒരു മത്സരത്തിന് ഏറ്റവും കുറഞ്ഞത് 44 ഡോളർ, ഏകദേശം 3100രൂപ! ഇതായിരുന്നു 2017-18 സീസണിലെ ടിക്കറ്റ് റൈറ്റ്. ബാഴ്സലോണ ഒരു ശരാശരി ടീമുമായുള്ള മത്സരത്തിന്റെ തുകയാണിത്. ടേബിളിൽ മധ്യത്തിലുള്ള ടീമുമായാണെങ്കിൽ‍ ഏറ്റവും കുറഞ്ഞത് 55 ഡോളറാണ് (ഏകദേശം 3851രൂപ) ടിക്കറ്റ് തുക. ഇത് യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് തുകകളിലൊന്നാണ്.

പഴകിയ ന്യൂ കാമ്പ്

ബാഴ്സയുടെ സ്റ്റേഡിയം ഇനി നിറഞ്ഞു കാണുമോ?

1957ൽ നിർമിച്ച സ്റ്റേഡിയം ഇനിയും പുതുമയോടെ നിലനിൽക്കുമോ? ആധുനിക സുഖസൗകര്യങ്ങളില്‍ എത്രയോ പിന്നിലാണ് സ്റ്റേഡിയം. ഇതിനെ മറികടക്കാൻ ബാഴ്സലോണ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണത്തിന് പദ്ധതിയിട്ടിട്ടുണ്ട്. ന്യൂ കാമ്പ് കൂടുതൽ സൗകര്യവും കൂടുതൽ ആധുനികവുമായി പുതുക്കിപണിയുമെന്നാണ് ബാഴ്സയുടെ വാഗ്ദാനം. 99,354 നിന്നും 105,000ലേക്ക് സീറ്റ് കപ്പാസിറ്റി ഉയർത്താനും പദ്ധതിയുണ്ട്. ഞങ്ങളെപ്പോലെ ഒരു ടീമിന് ലോകത്തിലെ ഏറ്റവും നല്ല സ്റ്റേഡിയമുണ്ടായിരിക്കണമെന്നും 2022ഓടുകൂടി പണിതീരുമെന്നും ബാഴ്സലോണ അധികൃതർ പറയുന്നു.

ബാഴ്സയുടെ സ്റ്റേഡിയം ഇനി നിറഞ്ഞു കാണുമോ?

ലോകത്തിലെ വമ്പൻ ക്ലബുകളുടെ സ്റ്റേഡിയങ്ങളെല്ലാം തിങ്ങിനിറയാറുണ്ട്. ബൊറൂസിയ ഡോർട്മുണ്ടിന്റെ സിഗ്നൽ ഇടുനാ പാർക്ക് 81,360 സീറ്റുകളിൽ 97.6 ശതമാനം നിറയാറുണ്ട്. ബയേണിന്റെ ആലിയൻസ് അരീന 75000 സീറ്റുകൾ മുഴുവനും ആരാധകർ തിങ്ങിനിറയാറുണ്ട്. യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോർഡ് 75643 സീറ്റുകളിൽ 99.5 ശതമാനവും നിറയും. എന്നാണ് ബാഴ്സലോണക്ക് അവരുടെ പുതുക്കിയ സ്റ്റേഡിയം നിറക്കാനാവുക?