LiveTV

Live

Football

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

ജയിച്ച് അജയ്യരായി ഒന്നാം സ്ഥാനത്ത് ബാഴ്സ

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

റയൽ തട്ടകത്തിൽ ചരിത്രം രചിച്ച് ബാഴ്സലോണ

റയൽ തട്ടകത്തിൽ വീണ്ടും ബാഴ്സക്ക് ജയം. മൂന്ന് ദിവസം മുന്നെ കോപ്പ ഡെൽ റേയിൽ നിന്നും റയലിനെ പുറത്താക്കിയ ബാഴ്സലോണ ഇന്നലെ ലീഗ് റൈസിലും റയലിനെ ബഹുദൂരം പിന്നിലാക്കി. തോൽവിയോടെ ബാഴ്സലോണയിൽ നിന്നും 12 പോയന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് റയൽ. ജയിച്ച് അജയ്യരായി ഒന്നാം സ്ഥാനത്ത് ബാഴ്സ.

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

87 കൊല്ലത്തെ ലാ ലീഗ ചരിത്രത്തിൽ ആദ്യമായാണ് ബാഴ്സ ഇത്ര വലിയ ലീഡ് എടുക്കുന്നത്. കറ്റാലിയന്മാരുടെ സാന്റിയാഗോ ബെർണാബ്യൂവിലെ അവസാന 18 മത്സരങ്ങളിലെ 11ാമത്തെ വിജയമാണിത്. തുടർച്ചയായ നാലാമത്തെയും. റയലിന്റെ തട്ടകത്തിൽ തുടർച്ചയായി നാല് മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി ബാഴ്സലോണ മാറിയിരിക്കുന്നു.

ബുൺഡസ് ലീഗയില്‍ 4000 ഗോൾ തികച്ച് ബയേൺ മ്യൂണിക്ക്

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

ജർമൻ ലീഗിലെ കരുത്തരായ ബയേൺ 4000 ഗോൾ തികച്ചിരിക്കുന്നു. ഇന്നലെ ബൊറൂസിയ മോഷന്‍ഗ്ലാഡ്ബാക്കിനെതിരെ അഞ്ച് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു നിലവിലെ ചാമ്പ്യന്മാർ. മത്സരത്തില്‍ ഇരട്ട ഗോൾ സ്വന്തമാക്കിയ ലെവന്‍ഡോസ്‌കി ബയേണിന്റെ എക്കാലത്തേയും മികച്ച ടോപ് സ്കോറര്‍മാരില്‍ മൂന്നാമതെത്തി. ബയേണിനായി 365 ഗോൾ നേടി ജേർഡ് മുള്ളറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കാള്‍- ഹെയിന്‍സ് റമാനിഗെ 162ഉം ലെവന്‍ഡോസ്‌കി 120
ഗോളുകൾ നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

കുറച്ച് ആഴ്ച്ചകൾ മുമ്പ് ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ഡോർടുമുണ്ടിൽ നിന്നും ഏഴ് പോയിന്റ് പിറകിലായിരുന്നു ബയേൺ. എന്നാൽ അവസാന 12മത്സരങ്ങളിൽ 11 മത്സരങ്ങളും ജയിച്ച് പോയന്റില്‍ ഡോർട്മുണ്ടിനൊപ്പം എത്തിയിരിക്കുകയാണ് ബയേൺ.

‘അനേകം തിരിച്ചുവരവുകള്‍ക്ക് ഭാഗമാകാൻ എനിക്കായിട്ടുണ്ട്’ സോൽഷേർ

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

ഇന്നലെ സതാംപ്റ്റണിനെതിരെയുള്ള യുണൈറ്റഡിന്റെ ജയം ഒലേ
ഗണ്ണർ സോൽഷേറിന് കീഴിലെ 10ാമത്തെ പ്രീമിയൽ ലീഗ് വിജയമാണ്. മത്സരം സ്വന്തമാക്കിയ രീതികൊണ്ട് സോൽഷേറിന് ഏറ്റവും സംത്യപ്തി നൽകിയ വിജയത്തിനാണ് ഇന്നലെ ഓൾഡ് ട്രാഫോഡ് സാക്ഷ്യം വഹിച്ചത്.

‘നിങ്ങൾ തളർന്നിട്ടുണ്ടാവാം. പക്ഷേ നിങ്ങൾക്കാവുന്ന അത്രയും വേഗത്തില്‍ ബോക്സിലേക്ക് നിരന്തരം പന്ത് എത്തിക്കുക. അത്രയും നിങ്ങൾക്ക് ചെയ്യാനായാൽ ഈ ഇരമ്പുന്ന ഗാലറി ബാക്കി ചെയ്തോളും’

കളിയുടെ ആദ്യപാദം പിന്നിടുമ്പോൾ യുണൈറ്റഡ് ഒരു ഗോളിന് പിന്നിൽ. മത്സരം അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ മത്സരം 2-2ന് സമനില. കളി അവസാനിച്ചപ്പോൾ യുണൈറ്റഡ് 3-2ന് ജയിച്ചിരിക്കുന്നു. ‘യുണൈറ്റഡ് മികച്ച തിരിച്ചുവരവുകൾക്ക് സാക്ഷിയായ ക്ലബാണ്. കളിക്കാരനായും മാനേജറായും ഒരു കാണിയായുമെല്ലാം അതിന്റെ ഭാഗമാവാൻ തനിക്കായിട്ടുണ്ടെന്ന്’ സോൽഷേർ മത്സരശേഷം പറഞ്ഞു.

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

ഒരുഗോളിന് പിന്നിലായി നിൽക്കെ ഇടവേളയിൽ സോൽഷേർ താരങ്ങളോട് പറഞ്ഞു ‘നിങ്ങൾ തളർന്നിട്ടുണ്ടാവാം. പക്ഷേ നിങ്ങൾക്കാവുന്ന അത്രയും വേഗത്തില്‍ ബോക്സിലേക്ക് നിരന്തരം പന്ത് എത്തിക്കുക. അത്രയും നിങ്ങൾക്ക് ചെയ്യാനായാൽ ഈ ഇരമ്പുന്ന ഗാലറി ബാക്കി ചെയ്തോളും’.

അധികം വൈകാതെ 53ാം മിനിറ്റിൽ പെരേര സുന്ദരമായ സോളോ
ഗോളോടെ മത്സരം സമനിലയാക്കി. സന്ദർഭോചിതമായി ലുകാക്കുവും കളം നിറഞ്ഞ് കളിച്ചതോടെ ഓൾഡ്ട്രാഫോഡിൽ യുണൈറ്റഡ് മത്സരം തിരിച്ചുപിടിച്ചു.

പുതിയ റെക്കോർഡ് സ്വന്തമാക്കി പി.എസ്.ജി

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

ലീഗ് വണ്ണിൽ 26 മത്സരങ്ങൾ പിന്നിടുമ്പോൾ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് പി.എസ്.ജി. ശനിയാഴ്ച്ച കേനിനെ തകർത്ത് 71 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ടീം. ഫ്രഞ്ച് ലീഗിലെ ഈ ഘട്ടത്തിലെ എന്നത്തേയും ഉയർന്ന പോയിന്റാണ് പി.എസ്.ജി സ്വന്തമാക്കിയിരിക്കുന്നത്. അവശേഷശിക്കുന്ന 12 മത്സരങ്ങളിൽ നിന്നും 26 പോയന്റ് സ്വന്തമാക്കിയാൽ സീസണിലെ ഏറ്റവും ഉയർന്ന പോയന്റ് തകർക്കാൻ അവർക്കാകും. 2015-16 സീസണിൽ പി.എസ്.ജി തന്നെ നേടിയ 96 പോയന്റാണ് നിലവിൽ ഫ്രഞ്ച് ലീഗിലെ ഏറ്റവും ഉയർന്ന സ്കോർ.

ഇത് തിരിച്ചുവരവുകളുടെ കാലം; പോയ വാരം ഫുട്ബോള്‍ ലോകം സാക്ഷിയായ പ്രധാന സംഭവങ്ങള്‍ 

കേനിനെതിരെ ഇരട്ടഗോളോടെ പി.എസ്.ജിക്കായി 50 ഗോൾ നേടിയിരിക്കുകയാണ് കൈലിയന്‍ എംബാപ്പെ. കേവലം 76 മത്സരങ്ങളിൽ നിന്നാണ് ഫ്രഞ്ച് താരം ഈ നേട്ടം സ്വന്തമാക്കിയത്. സീസണിൽ 24 ഗോളും ആറ് അസിസ്റ്റുമടക്കം 30 ഗോളുകളുടെ പിന്നിൽ ഈ 19കാരന്റ കാലുണ്ടായിരുന്നു.