എൽ ക്ലാസിക്കോയിലെ ക്ലാസ് താരം ആര്?
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബദ്ധവൈരികളാണ് റയലും ബാഴ്സയും

റയൽ മാഡ്രിഡും ബാഴ്സലോണയും അടുത്ത എൽ ക്ലാസിക്കോയില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബദ്ധവൈരികളാണ് റയലും ബാഴ്സയും. എണ്ണപ്പെട്ട ഡെര്ബികളിലൊന്നാണ് എല്‍ ക്ലാസിക്കോ.

ലോകോത്തര താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരം കൂടിയാണ് എൽ ക്ലാസിക്കോ. പുസ്കസ്, ആൽഫ്രഡോ ഡി സ്റ്റിഫാനോ, റൗൾ തുടങ്ങിയ താരങ്ങളിലൂടെ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ മെസി എന്നിവരിലെത്തിയിരിക്കുകയാണ് എൽ ക്ലാസിക്കോ എതിരാളികളുടെ പട്ടിക. നിലവില്‍ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ലീഗിലേക്കുള്ള കൂടുമാറ്റം മെസിക്ക് എതിരാളികളില്ലാതാക്കിയിരിക്കുകയാണ്.
എന്നാല്‍ ഫുട്ബോൾ ചരിത്രത്തിലെ ഈ വമ്പൻ കളിയിലെ എന്നത്തേയും ടോപ് സ്കോറർ ആരാണ്? മെസി തന്നെയാണ് ഏറ്റവും കൂടുതൽ എൽ ക്ലാസിക്കോ ഗോൾ നേടിയ താരം. റയലിനെതിരെ 26 ഗോളുകൾ ഇതിനകം മെസി നേടിയിട്ടുണ്ട്. ആൽഫ്രഡോ ഡി സ്റ്റിഫാനോയും റൊണാൾഡോയും 18 ഗോളോടെ രണ്ടാം സ്ഥാനത്തുണ്ട്. 15 ഗോളുമായി റൗൾ നാലാം സ്ഥാനത്തുണ്ട്.