LiveTV

Live

Football

രണ്ടടിച്ച് ഡി മരിയ; പി.എസ്.ജി ഫ്രഞ്ച് കപ്പ് സെമിയില്‍

പി.എസ്.ജിക്കായി ഡി മരിയ രണ്ടും ബെൽജിയം താരം തോമസ് മ്യൂനിയർ ഒരു ഗോളും നേടി

രണ്ടടിച്ച് ഡി മരിയ; പി.എസ്.ജി ഫ്രഞ്ച് കപ്പ് സെമിയില്‍

ഡി മരിയ കളം അടക്കിവാണപ്പോൾ, ഫ്രഞ്ച് കപ്പിലെ ആദ്യ ക്വാർട്ടർ ഫെെനൽ മത്സരത്തിൽ ഡിജോൻ എഫ്.സി.ഒയെ തകർത്ത് പി.എസ്.ജി. ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ പി.എസ്.ജി, ഫ്ര‍ഞ്ച് കപ്പ് സെമി ഫെെനലിൽ പ്രവേശിച്ചു. ഡി മരിയ രണ്ടും ബെൽജിയം താരം തോമസ് മ്യൂനിയർ ഒരു ഗോളും നേടി.

കുന്തമുനകളായ നെയ്മർ, എഡിസൻ കവാനി, കെയലൻ എംബാപ്പെ എന്നിവരില്ലാതെയായിരുന്നു പി.എസ്.ജി ഇറങ്ങിയതെങ്കിലും, കളിയിലുടനീളം മേൽകെെ നേടാൻ ടീമിനായി. ഡിജോനിനായി ആദ്യ പകുതിയിൽ ഐസ്‍ലാൻഡ് ഗോൾ കീപ്പർ റുനർ റുണാർസൻ മികച്ച സേവുകൾ നടത്തിയെങ്കിലും, ഡി മരിയയുടെയും മ്യൂനിയറിന്റെയും ബൂട്ടിൽ നിന്നും വന്ന അളന്നുമുറിച്ചുള്ള പന്ത് പോസ്റ്റിനുള്ളിലേക്ക് കയറിപോകുന്നത് നോക്കി നിൽക്കാനെ അദ്ദേഹത്തിനായുള്ളു.

മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ പന്ത് വലയിലെത്തിച്ച് ഡി മരിയയാണ് അക്കൗണ്ട് തുറന്നത്. പന്തുമായി എതിർ നിരയിലേക്ക് കുതിച്ച ഡി മരിയ, ഗോളിയെ കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്യിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. 28ാം മിനിറ്റിലാണ് പി.എസ്.ജിയുടെ രണ്ടാം ഗോൾ പിറന്നത്. അതും ഡ‍ി മരിയയുടെ ബൂട്ടിൽ നിന്ന് തന്നെ.

ആദ്യ പകുതിക്കിടെ ഹാട്രിക്ക് തികക്കാനുള്ള അർജന്റീനിയൻ താരത്തിന്റെ ലക്ഷ്യം പക്ഷെ, ‍ഡിജോൻ ഗോളി തടസ്സപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 76ാം മിനിറ്റിലാണ് മ്യൂനിയറിന്റെ വകയായുള്ള മൂന്നാം ഗോൾ പിറന്നത്.