LiveTV

Live

Football

“ടീമിന് കഴിവും കെട്ടുറപ്പുമുണ്ട്; മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞത്.. 

നാല് മാസത്തിനും 15 മത്സരങ്ങള്‍ക്കും ശേഷം ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിജയിച്ചതിന്റെ ത്രില്ലിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

“ടീമിന് കഴിവും കെട്ടുറപ്പുമുണ്ട്; മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞത്.. 

നാല് മാസത്തിനും 15 മത്സരങ്ങള്‍ക്കും ശേഷം ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിജയിച്ചതിന്റെ ത്രില്ലിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ആദ്യ ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരാനായിരുന്നില്ല.തോല്‍വിയിലും തുടര്‍ച്ചയായ സമനിലയിലും വശംകെട്ട ആരാധകര്‍ പോലും ടീമിനെ കൈഒഴിഞ്ഞു. അതിനിടെ പരിശീലകന്‍ ഡേവിഡ് ജെയിസും മാറി. പുതിയ പരിശീലകന്‍ വിന്‍ഗാഡക്കും തന്റെ ആദ്യ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ലെങ്കിലും തന്റെ കീഴിലെ രണ്ടാമത്തെ മത്സരത്തില്‍ ശക്തരായ ബംഗളൂരുവിനെ സമനിലയില്‍ കുരുക്കി ടീമിനെ സജ്ജമാക്കാനായി.

“ടീമിന് കഴിവും കെട്ടുറപ്പുമുണ്ട്; മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞത്.. 

മൂന്നാം മത്സരത്തില്‍ ടീമിന് ജയം നേടിക്കൊടുക്കാനും വിന്‍ഗാഡക്കായി. മത്സര ശേഷം വിന്‍ഗാഡ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. നമ്മുടെ ടീമിന് നല്ല കഴിവും കെട്ടുറപ്പുമുണ്ട്. എന്റെ രീതി വ്യത്യസ്തമാണ്. അത് അവരിൽ മാറ്റം ഉണ്ടാക്കിയെന്ന് വിന്‍ഗാഡ പറയുന്നു. ഇന്നത്തെപ്പോലൊരു ദിവസം നമ്മുടെ കളിക്കാര്‍ക്ക് ആവശ്യമായിരുന്നു, ഞങ്ങളുടെ പ്രതിരോധ നിരക്ക് പന്ത് കിട്ടിയ നിമിഷം തന്നെ ആക്രമിച്ചു കളിച്ചു. പന്തടക്കത്തിലും മറ്റും മുന്നിലായിരുന്നുവെന്നും അതിനാല്‍ തന്നെ വിജയം ഞങ്ങള്‍ അര്‍ഹിച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. മാറ്റേജ് പൊപ്ലാറ്റ്‌നിച്ച് ഇരട്ട ഗോളുകളുമായി കളംനിഞ്ഞപ്പോള്‍(23,55) സഹല്‍ അബ്ദുല്‍ സമദ്(71)ആയിരുന്നു മൂന്നാമത്തെ സ്‌കോറര്‍. പതിനാറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് ജയവുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ഡല്‍ഹി ഡൈനമോസ്, ചെന്നൈയിന്‍ എഫ്.സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ട് താഴെയുള്ള ടീമുകള്‍. അതേസമയം ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് ആദ്യ നാലില്‍ എത്താനാവില്ല.