LiveTV

Live

Football

നെയ്മറിന്റെ അഭാവം എങ്ങനെയാണ് പി.എസ്.ജിയെ സഹായിച്ചത്

അത് തന്നെയായിരുന്നു ബ്രസീലിന് ലോകകപ്പില്‍ ബെൽജിയത്തോടും പറ്റിയത്

നെയ്മറിന്റെ അഭാവം എങ്ങനെയാണ് പി.എസ്.ജിയെ സഹായിച്ചത്

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം പി.എസ്.ജി മാനേജര്‍ തോമസ് ടച്ചല്‍ നല്ല ഒരു ഫോർമേഷൻ തിരയുകയായിരുന്നു. 4-3-3, 4-2-3-1, 3-4-2-1, 4-4-2 തുടങ്ങിയ ഫോർമേഷനുകളെല്ലാം മാറി മാറി പരീക്ഷിച്ചു. എന്നാല്‍ ഏത് ഫോർമേഷനിലും നെയ്മറായിരുന്നു പ്രതിസസന്ധി സൃഷ്ടിച്ചിരുന്നത്. അദ്ദേഹം പ്രതിരോധം സ്ഥിരതയോടെ ശ്രദ്ധിക്കാത്തതായിരുന്നു ടച്ചലിനെ കുഴക്കിയിരുന്നത്.

മുന്നോട്ട് അക്രമിച്ച് കളിക്കുന്ന താരം പന്ത് എതിര്‍ ടീമിന്റെ കയ്യിലാകുമ്പോള്‍ പിന്നിലേക്ക് പെട്ടെന്ന് ഇറങ്ങാതിരിക്കുന്നത് എതിര്‍ ടീമിന് കളിക്കാന്‍ നല്ല സ്പേസ് ഉണ്ടാക്കികൊടുക്കുന്നു. അത് തന്നെയായിരുന്നു ബ്രസീലിന് ലോകകപ്പില്‍ ബെൽജിയത്തോടും പറ്റിയത്. തോമസ് മുനിയർ, ആരും ശ്രദ്ധിക്കാതിരുന്ന നെയ്മറിന്റെ ബാക്സൈഡിലൂടെ അക്രമിച്ചുകളിക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ലിവർപൂളുമായി 4-4-2 ഫോർമേഷനിൽ നൈമർ ലെഫ്റ്റ് വിങ്ങിൽ ഇറങ്ങി ജയിച്ചെങ്കിലും മാര്‍ക്കോ വെറാറ്റി നെയ്മറിന്റെ പൊസിഷനിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ ക്ലോപ്പ് അലക്സാണ്ടർ അർനോൾഡിനെ നൈമറിനെ അക്രമിക്കാൻ റൈറ്റ് ബാക്കായി ഇറക്കിയതോടെ കളിയുടെ ഗതിമാറുകയായിരുന്നു.

മികച്ച പ്രകടനം നൈമര്‍ പുറത്തെടുക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭാവം ടച്ചലിന് വളരെ സന്തുലിതമായ ടീമിനെ ഇറക്കാൻ സഹായിച്ചു. ഇതൊരു സത്യമാണ്. താരം വീണ്ടും തിരിച്ചുവരുമ്പോൾ ഈ ചോദ്യം വീണ്ടും ഉയരും. എന്താകും പി.എസ്.ജിയുടെ ഫോര്‍മേഷന്‍?