LiveTV

Live

Football

പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍

പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍

ചെൽസിക്കെതിരെ ആറ് ഗോളിന്റെ ആധികാരിക ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗ് റൈസിന്റെ ലീഡ് പിടിച്ചെടുത്തിരിക്കുകയാണ്. സാരിയുടെ നീലപ്പടക്ക് സിറ്റിയുടെ കൊടുംകാറ്റിനെ നിർത്താനായില്ല. സെർജിയോ അഗ്യുറോ അടുത്ത ഹാട്രിക്കും നേടി സിറ്റിയുടെ എന്നത്തേയും ലീഡിങ് ലീഗ് സ്കോററായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കുന്നതിലേക്ക് ചുവടുവച്ചിരിക്കുന്നു. ഫുൾഹാമിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയത്തോടെ സോൽഷേറിന്റെ ചുവന്ന ചെകുത്താന്മാർ നാലാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഹഡേഴ്സ്ഫീൾഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയത്തോടെ ആഴ്സണൽ മുന്നേറുന്നു. അലക്സാണ്ടർ അർനോൾഡിന്റെ തിരിച്ചുവരവ് പ്രകടമായിരുന്നു ലിവര്‍പൂളിന്റെ പ്രകടനത്തില്‍.

പ്രീമിയര്‍ ലീഗ്: കഴിഞ്ഞ വാരത്തിലെ അഞ്ച് പ്രധാന കാര്യങ്ങള്‍

1. മൊറിസിയോ സാരി പുറത്താക്കപ്പെടുമോ?

പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍

ചെൽസിയിൽ നിന്നും സ്കൊളാരിയയും ആന്ദ്രേ വില്ലേസ് ബോസും പുറത്താക്കപ്പെട്ടപോലെ സാരിയും പുറത്താക്കപ്പെടാൻ എല്ലാ സാധ്യതയും തെളിഞ്ഞ് വരുന്നുണ്ട്. അവരെല്ലാം പുറത്താക്കപ്പെട്ടത് ചാമ്പ്യൻസ് ലീഗിലേക്കുള്ള സാധ്യതപോലും മങ്ങിയപ്പോഴാണ്. ഈ ആഴ്ച്ച അവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ് നാലാം സ്ഥാനം പിടിച്ചിരിക്കുന്നത്. 2012 മാർച്ച് നാലിനായിരുന്നു വില്ലാസ് ബോസ് പുറത്താക്കപ്പെട്ടതെങ്കിൽ സ്കൊളാരിക്ക് ജോലി നഷ്ടപ്പെടുന്നത് 2009 ഫെബ്രുവരി ഒമ്പതിനായിരുന്നു. സാരി ചെൽസിക്ക് പറ്റിയ മാനേജറല്ലെന്നാണ് മനസ്സിലായികൊണ്ടിരിക്കുന്നത്.

2. ഈ യുവതാരത്തെ മൗറീഞ്ഞോ കാണാതിരുന്നത് എന്തുകൊണ്ട്?

പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍

ഇനിയും മൗറീഞ്ഞോ ഭക്തന്മാരുണ്ടെങ്കിൽ അവർക്കുള്ള ഓര്‍മ്മപ്പെടുത്തൽ കൂടിയായിരുന്നു യുണൈറ്റഡിന്റെ പ്രകടനം. ആന്റണി മാര്‍ഷലിന് വേണ്ടത്ര അവസരങ്ങള്‍ മൗറീഞ്ഞോ കൊടുത്തിരുന്നില്ല. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ മൗറീഞ്ഞോയും മാര്‍ഷലും തമ്മിൽ നല്ല ഇഴയടുപ്പം ഇല്ലായിരുന്നു. യൂറോപ്പിലെ മികച്ച യുവതാരത്തിന് വേണ്ടത്ര അവസരങ്ങൾ നല്‍കാതിരുന്നത് വലിയ മണ്ടത്തരമായെന്ന് ഇപ്പോള്‍ തെളിയുകയാണ്. സോൽഷേറിന് കീഴിൽ ഈ ഫ്രഞ്ച് താരം വലിയ അളവിൽ മെച്ചപ്പെടുന്നതാണ് കാണുന്നത്. അത്ര മനോഹരമായ പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. അടുത്ത സലാഹോ കെവിന്‍ ഡി ബ്രൂയിനോ ആകാന്‍ താരത്തിന് സാധിക്കുമെന്ന് ഇനിയെങ്കിലും യുണൈറ്റഡ് തിരിച്ചറിയുമായിരിക്കും. ഫുൾഹാമിനെതിരെയുള്ള മത്സരത്തിൽ വിശിഷ്‌ടമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പോഗ്ബയുടെ ഗോളിന് വഴിയൊരുക്കുകയും കാഴ്ച്ചയെ വിസ്മയിപ്പിക്കുന്ന സോളോ
ഗോൾ നേടുകയും ചെയ്തു താരം. മാർഷ്യൽ വൈദ്യുതി തരംഗമാണെന്നാണ് സോൽഷേർ വിശേഷിപ്പിച്ചത്.‌

3. ഡോര്‍ട്മുണ്ടിന്റെ 24 മണിക്കൂര്‍ ആനുകൂല്യത്തെ ചോദ്യം ചെയ്ത് പൊച്ചെറ്റിനോ

പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍

കളിയുടെ അവസാന ഇഞ്ചുറി ടൈമിൽ സൺ ഹ്യൂങ്ങ് മിന്നിന്റെ
ഗോളിൽ ടോടനം ജയിച്ചു കയറിയെങ്കിലും മാനേജർ പൊച്ചെറ്റിനോ കലിപ്പിലാണ്. ഡൈവ് ചെയ്തെന്ന് ആരോപിച്ച് സൺ ഹ്യൂങ്ങ് മിന്നിന് മഞ്ഞകാർഡ് നൽകിയതിനെ മാനേജർ ചോദ്യം ചെയ്തിരുന്നു. എന്നാൽ അതിനേക്കാൾ ദേഷ്യം പ്രകടിപ്പിച്ചത് ലെസ്റ്ററിനെതിരെയുള്ള മത്സരം ശനിയാഴ്ച്ച നടത്താത്തതിനാലായിരുന്നു. അടുത്ത ബുധനാഴ്ച്ച ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനെ നേരിടാനിരിക്കുകയാണ് ടോടനം. എന്നാൽ ‍ഡോർട്മുണ്ടിന്റെ മത്സരം ശനിയാഴ്ച്ച നടത്തുകയും ടോടനത്തിന്റെ മത്സരം ഞായറാഴ്ച്ചയാക്കിയതുമാണ് പൊച്ചെറ്റിനോയെ ക്രോധാകുലനാക്കിയത്. ടോടനത്തെ നേരിടാൻ ഡോർട്മുണ്ടിന് അധികം 24 മണിക്കൂര്‍ കിട്ടിയത് പൊച്ചെറ്റിനോ ചൂണ്ടികാണിച്ചു. അദ്ദേഹം വളരെ നിരാശനായിരുന്നു.

4. കെവിന്‍ ഡി ബ്രൂയിനെയുടെ തിരിച്ചുവരവ്, സിറ്റിയുടെയും.

പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍

ലൗറീ സാനേയും ഡേവിഡ് സിൽവയും ബെഞ്ചിലുരിത്തിയാണ് സിറ്റി കളി ആരംഭിച്ചത്. അവരുടെ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു പ്രകടനം. ഡി ബ്രൂയിനേ അദ്ദേഹത്തിന്റെ ഫോം തിരിച്ചുപിടിച്ചതാണ് കഴിഞ്ഞ സിറ്റി മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലിവർപൂൾ ആരാധകരെ അലട്ടുന്നതും ഈ ബെൽജിയം താരത്തിന്റെ തിരിച്ചുവരവ് തന്നെയായിരിക്കും. ഒരൊറ്റ ഗോൾ മാത്രമാണ് ആദ്ദേഹം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ പ്രഭാവം സാവധാനത്തിലാണെങ്കിലും ഉയർന്നുകൊണ്ടിരിക്കുകയാണ്. ചെൽസിക്കെതിരെ മികച്ച പാസ്സുകൾ വന്നിരുന്നു. ബെർണാഡോ സിൽവയും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗുൺഡോകന്റെ സിറ്റിയിലെ ഏറ്റവും മികച്ച ദിനങ്ങളായിരുന്നു കഴിഞ്ഞത്. ഫെർണാഡീഞ്ഞോ എന്നത്തേയും പോലെ ജയത്തിൽ നല്ല സ്വാധീനം ചെലുത്തി. ഒത്തൊരുമയില്ലാത്ത ചെൽസിയുടെ മധ്യനിരയാണ് കളിയിലുടനീളം കണ്ടത്. ചെൽസിക്കെതിരെ ഹാട്രിക് നേടിയതോടെ സിറ്റിക്ക് വേണ്ടി ലീഗിൽ ഏറ്റവും ഗോൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് അഗ്യൂറോ. ഗോൾ വ്യത്യാസം വിജയിയെ നിർണയിക്കുന്ന ഘടകമാവാൻ സാധ്യതയുള്ള ഈ സീസണിൽ വമ്പന്മാർക്കെതിരെയുള്ള ആറ് ഗോളിന്റെ വിജയം സിറ്റിക്ക് നല്ല ആത്മവിശ്വാസം നൽകുന്നത് തന്നെയാണ്.

5 അലക്സാണ്ടർ അർനോൾഡിന്റെ മിന്നും പ്രകടനം

പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍

ലിവർപൂള്‍ താരം അലക്സാണ്ടർ അർനോൾഡിന്റെ ഏകദേശം ഒരു മാസത്തിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ബര്‍ണമൌത്തിനെതിരെ നടന്നത്. അത് ലിവർപൂളിന് ജയത്തിനപ്പുറം നല്ല ആത്മവിശ്വാസം നൽകിയിട്ടുണ്ട്. തുടര്‍ന്നുള്ള മത്സരങ്ങളിലും താരം നിര്‍ണായക സ്വാധീനമാകാന്‍ സാധ്യതയുണ്ട്. ഞങ്ങളുടെ മികച്ച പ്രകടനങ്ങിലൊന്നിനാണ് ആൻഫീൾഡ് സാക്ഷ്യം വഹിച്ചതെന്നും ബർണമൗത്തിനെതിരെയുള്ള മത്സരത്തിന് ശേഷം അലക്സാണ്ടർ പറഞ്ഞിരുന്നു.