LiveTV

Live

Football

സന്തോഷ് ട്രോഫി; നാണംകെട്ട് കേരളം മടങ്ങി

ടൂര്‍ണമെന്റിലുടനീളം ഒരു ​ഗോളുപോലും കണ്ടെത്താനാവാതെ രണ്ട് പോയന്റ് മാത്രമായാണ് കേരളം മടങ്ങുന്നത്

സന്തോഷ് ട്രോഫി; നാണംകെട്ട് കേരളം മടങ്ങി

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം യോഗ്യതാ റൗണ്ട് കടക്കാതെ പുറത്ത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാർ എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനോട് പരാജയപ്പെട്ടാണ് പുറത്തായത്.

മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് സര്‍വീസസിന്റെ വിജയഗോള്‍ പിറന്നത്. വികാസ് ഥാപ്പയാണ് ഗോള്‍ സ്‌കോറര്‍. അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിരോധ താരം അലക്‌സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കേരളത്തിന് തിരിച്ചടിയായി. ഇതോടെ കേരളം പത്ത് പേരിലേക്ക് ചുരുങ്ങി.

വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ബിയില്‍ നിന്ന് ആറു പോയന്റോടെ ഒന്നാം സ്ഥാനക്കാരായാണ് സര്‍വീസസിന്റെ ഫൈനല്‍ പ്രവേശം. രണ്ടാമതുള്ള തെലങ്കാനയ്ക്ക് അഞ്ച് പോയിന്റുണ്ട്.

ടൂര്‍ണമെന്റിലുടനീളം ഒരുഗോളുപോലും കണ്ടെത്താനാവാതെ രണ്ട് പോയന്റ് മാത്രമായാണ് കേരളം മടങ്ങുന്നത്. ഒട്ടനവധി അവസരങ്ങൾ
ഗോളാക്കാനാവാത്തത് വന്‍ തിരിച്ചടിയായി