ബ്രസീലിലെ പ്രസിദ്ധ ഫുട്ബോൾ ക്ലബിൽ തീപ്പിടുത്തം, പത്ത് മരണം
ഒരുമാസം മുമ്പാണ് ക്ലബിന്റെ പരിശീലന കേന്ദ്രം വികസിപ്പിച്ചത്.

ബ്രസീലിലെ പ്രസിദ്ധ ഫുട്ബോൾ ക്ലബായ ഫ്ളമംഗോയിലെ പരിശീലന കേന്ദ്രത്തില്‍ തീപിടിത്തം. 10പേർ മരിച്ചു. മരിച്ചവരിലേറേയും കളിക്കാരാണ്. 14നും 17നും ഇടയിലുള്ള യുവതാരങ്ങൾ താമസിക്കുന്ന പരിശീലന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. കളിക്കാർ റൂമിൽ ഉറങ്ങുന്ന സമയത്തായിരുന്നു തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്.
ബ്രസീലിലെ പ്രസിദ്ധമായ ഫുട്ബോൾ ക്ലബുകളിലൊന്നാണ് ഫ്ളമംഗോ. ബ്രസീലിലെ പല പ്രസിദ്ധ താരങ്ങളും കളിച്ചുവളർന്ന ക്ലബ് കൂടിയാണ് ഇത്. ഒരുമാസം മുമ്പാണ് ക്ലബിന്റെ പരിശീലന കേന്ദ്രം വികസിപ്പിച്ചത്.