LiveTV

Live

Football

ഖത്തറുകാര്‍ക്കിപ്പോള്‍ സാവി ഒരു അത്ഭുത മനുഷ്യനാണ്

ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ കിരീടം നേടുമെന്ന് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് മുമ്പെ തന്നെ സാവി പ്രവചിച്ചിരുന്നു

 ഖത്തറുകാര്‍ക്കിപ്പോള്‍ സാവി ഒരു അത്ഭുത മനുഷ്യനാണ്

ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ കിരീടം നേടുമെന്ന് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് മുമ്പെ തന്നെ സാവി പ്രവചിച്ചിരുന്നു. കിരീടത്തിലേക്കുള്ള ഖത്തറിന്‍റെ വഴികളെല്ലാം സാവി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.

പൊന്നായി മാറിയ സാവിയുടെ നാക്കിനെ കുറിച്ചുള്ള വര്‍ത്തമാനങ്ങളാണ് ഖത്തറിലെ മുഴുവന്‍ നാവുകളിലും. ക്വാര്‍ട്ടറിലെത്തിയ എട്ട് ടീമുകളില്‍ ഖത്തറുള്‍പ്പെടെ ഏഴെണ്ണവും സാവി പ്രവചിച്ചവര്‍. സെമിയിലും ഖത്തറുള്‍പ്പെടെ സാവി പ്രവചിച്ച മൂന്ന് ടീമുകള്‍. ജപ്പാന്‍ ഖത്തര്‍ ഫൈനലും ഒടുക്കം ഖത്തറിന്‍റെ ഇതിഹാസ കിരീടനേട്ടവും സാവി നേരത്തെ കണ്ടു. എല്ലാം അച്ചട്ടായി.

ഖത്തര്‍ പരിശീലകന്‍ ഫെലിക്സ് സാഞ്ചസ് തന്നെയാണ് സാവിയുടെ പ്രവചനം പുറം ലോകത്തെ അറിയിച്ചത്. ഖത്തറുകാര്‍ക്കിപ്പോള്‍ സാവിയൊരു അത്ഭുത മനുഷ്യനാണ്. വരാനിരിക്കുന്ന അനുഗ്രഹങ്ങളെ മനക്കണ്ണില്‍ കാണാന്‍ കഴിഞ്ഞ അത്ഭുത മനുഷ്യന്‍. ബാഴ്സ വിട്ടതിന് ശേഷം ഖത്തര്‍ ക്ലബായ അല്‍സദ്ദിന് വേണ്ടിയാണ് സാവി കളിക്കുന്നത്.