LiveTV

Live

Football

കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ റയല്‍ - ബാഴ്സ സെമി ഫൈനലിന് കളമൊരുങ്ങുമോ?

റയല്‍ മാഡ്രിഡ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്‍റെ സെമിയില്‍. ജിറോണയെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്

കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ റയല്‍ - ബാഴ്സ സെമി ഫൈനലിന് കളമൊരുങ്ങുമോ?

റയല്‍ മാഡ്രിഡ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്‍റെ സെമിയില്‍. ജിറോണയെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. റയലിനായി കരീം ബെന്‍സേമ രണ്ട് ഗോളുകള്‍ നേടി.

സാന്‍ഡിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യ പാദത്തില്‍ 2 - 4ന്‍റെ ജയം നേടിയ റയല്‍ ജിറോണയുടെ തട്ടകത്തിലും അത് ആവര്‍ത്തിച്ചു. ഇരുപത്തിയേഴാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ അക്കൌണ്ട് തുറന്നു. നാല്‍പത്തിമൂന്നാം മിനിറ്റില്‍ വീണ്ടും ബെന്‍സേമ റയലിന് വേണ്ടി വല കുലുക്കി. എഴുപത്തിയൊന്നാം മിനിറ്റില്‍ പെഡ്രോ പോറോയിലൂടെ ജിറോണ ഒരു ഗോള്‍ മടക്കി മത്സരത്തിന് ആവേശമേകി. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ മാര്‍കസ് ലോറന്‍സ് റയലിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ ഏഴ് ഗോളുകളുടെ ജയവുമായി റയല്‍ സെമിയിലേക്ക്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് റയലിന്‍റെ സെമി പ്രവേശനം. സെമിയില്‍ റയല്‍ - ബാഴ്സ മത്സരത്തിന് കളമൊരുങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.