LiveTV

Live

Football

പത്തൊമ്പതുകാരന്‍ ടൊഡിബോയെ സ്വന്തമാക്കി ബാഴ്സ

രണ്ട് മില്യൺ യൂറോയുടെ കരാറിലാണ് ടോഡിബ ന്യൂ കാമ്പില്‍ പന്തു തട്ടാനെത്തുന്നത്

പത്തൊമ്പതുകാരന്‍ ടൊഡിബോയെ സ്വന്തമാക്കി ബാഴ്സ

ഫ്രാൻസിന്റെ ജീൻ ക്ലെയർ ടൊഡിബോയെ ടീമിലെത്തിച്ച് ബാഴ്സലോണ. ഫ്രഞ്ച് ക്ലബായ ടൊളോസിലെ കരാർ അവസാനിച്ചരിക്കെ, ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ഈ പത്തൊമ്പതുകാരനെ ബാഴ്സ സ്വന്തമാക്കിയത്. രണ്ട് മില്യൺ യൂറോയുടെ കരാറിലാണ് ടോഡിബ ന്യൂ കാമ്പില്‍ പന്തു തട്ടാനെത്തുന്നത്.

2022-23 വരെ അടുത്ത നാലു സീസണുകളിലേക്കാണ് ടൊഡിബോയുമായി ബാഴ്സ കരാറിലെത്തിയത്. ക്ലബിൽ ആറാം നമ്പർ ജഴ്സിയിലായിരിക്കും ഈ ഡിഫൻഡർ ബൂട്ട് കെട്ടുക. കഴിഞ്ഞ ആഗസ്റ്റിൽ തന്റെ അരങ്ങേറ്റം കുറിച്ച ടൊഡിബോ, ഫ്രാൻസിന്റെ അണ്ടർ-20 ടീമിലും കളിച്ചിട്ടുണ്ട്. നേരത്തെ, ടൊഡിബയെ ഫ്രീ ട്രാൻസ്ഫറിലൂടെ ടീമിലെടുത്ത ബാഴ്സയുടെ നടപടിക്കെതിരെ എഫ്.സി ടൊളോസ് പ്രസിഡന്റ് ഒലിവർ സദ്റാൻ രംഗത്തു വന്നിരുന്നു.