LiveTV

Live

Football

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനല്‍ ഇന്ന്

ടൂര്‍ണ്ണമെന്‍റിലുടനീളം കൃത്യമായ ആധിപത്യം നിലനിര്‍ത്തിയായിരുന്നു ഇരു ടീമുകളുടെയും ഫൈനല്‍ പ്രവേശനം

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനല്‍ ഇന്ന്

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഇന്ന് ജപ്പാന്‍ ഖത്തറിനെ നേരിടും. ഇറാനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജപ്പാന്‍റെ ഫൈനല്‍ പ്രവേശനം. യു.എ.ഇയെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ഖത്തര്‍ ഫൈനലില്‍ കടന്നത്. ഇതാദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. രാത്രി 7.30 നാണ് മത്സരം.

ടൂര്‍ണ്ണമെന്‍റിലുടനീളം കൃത്യമായ ആധിപത്യം നിലനിര്‍ത്തിയായിരുന്നു ഇരു ടീമുകളുടെയും ഫൈനല്‍ പ്രവേശനം. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ജപ്പാന്‍ ഫെനലിലെത്തിയത്. എന്നാല്‍, പരാജയം അറിയാതെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഖത്തറിന്‍റെ ആധികാരിക ഫൈനല്‍ പ്രവേശനം.